Sorry, you need to enable JavaScript to visit this website.

ബിൽ ഗേറ്റ്‌സിനെ കിച്ഡി തയ്യാറാക്കാൻ പഠിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Read More

ന്യൂദൽഹി - മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിന് പാചക പാഠങ്ങൾ പകർന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം സ്മൃതി ഇറാനി തന്നെയാണ് വീഡിയോ ട്വീറ്റ് പങ്കുവച്ചത്.
 വടക്കേ ഇന്ത്യയിലെ തനത് വിഭവമായ കിച്ഡി തയ്യാറാക്കാൻ ബിൽ ഗേറ്റ്‌സിനെ പഠിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്. അടുപ്പിൽ വെച്ച തവയിലേക്ക് സ്മൃതി ഇറാനി എണ്ണ ഒഴിക്കുന്നതും ബിൽഗേറ്റ്‌സ് കടുക് അതിലിട്ട് ഇളക്കുന്നതും ശേഷം കിച്ച്ഡി രുചി പരീക്ഷിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. കൗതുകം നിറഞ്ഞ വിഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 
 പോഷണത്തിലൂടെ ശാക്തീകരണം എന്ന പരിപാടിക്കു വേണ്ടിയാണ് ലോകത്തെ നമ്പർ വൺ മുൻ കോടീശ്വരൻ കൂടിയായ ബിൽഗേറ്റ്‌സ് ഇന്ത്യയിൽ എത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News