Sorry, you need to enable JavaScript to visit this website.

എതിരില്ല; അരുണാചലില്‍ അഞ്ചിടത്ത് വിജയം ഉറപ്പിച്ച് ബി.ജെ.പി, മുഖ്യമന്ത്രിക്കും എതിരാളിയില്ല

മുഖ്യമന്ത്രി പെമ ഖണ്ഡു

ഇറ്റാനഗര്‍- അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.
മുഖ്യമന്ത്രിയായ പെമയുടെതടക്കം അഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. മുക്തോ മണ്ഡലത്തിലാണ്  പെമ ഖണ്ഡു പത്രിക നല്‍കിയത്.  
അറുപത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  2019ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ബിജെപി നേടിയത്. ജെഡിയു ഏഴ് സീറ്റിലും എന്‍പിപി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്.

വാർത്തകൾ തുടർന്നും വാട്സ്ആപ്പിൽ ലഭിക്കാൻ പുതിയ ഗ്രൂപ്പിൽ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Tags

Latest News