Sorry, you need to enable JavaScript to visit this website.

കൈക്കാലുകൾ ബന്ധിച്ച് അഞ്ചു കുട്ടികളുമായി ദമ്പതികളുടെ കൂട്ട ആത്മഹത്യ

Read More

ജയ്പൂർ - രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ജലോർ ജില്ലയിലെ ഗലീഫ് ഗ്രാമത്തിലെ ദമ്പതികളാണ് അഞ്ച് കുട്ടികളുമായി  സിദ്ദ്വേശ്വർ പാൽഡിക്ക് സമീപം നർമദ മെയിൻ കനാലിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പോലീസ് സൂപ്രണ്ട് കിരൺ കാങ് പറഞ്ഞു. 
 ഗലീഫ ഗ്രാമത്തിലെ താമസക്കാരായ ശങ്കർലാൽ (32), ഇയാളുടെ ഭാര്യ ബദ്‌ലി (30), മക്കളായ റമീല (12), കെസി (10), ജാൻവി (8), മക്കളായ പ്രകാശ് (6), ഹിതേഷ് (3) എന്നിവരെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ആറുപേരുടെ കൈയും കാലും കെട്ടിയ നിലയിലാണെന്നാണ് റിപ്പോർട്ട്. കർഷകനായ ശങ്കർലാൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് കടുംകൈ ചെയ്തതെന്നാണ് നിഗമനം. വസ്ത്രങ്ങളും മൊബൈൽ ഫോണും കരയിൽനിന്നും കണ്ടെടുത്തതായി സഞ്ചോർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിരഞ്ജൻ പ്രതാപ് സിംഗ് പറഞ്ഞു.
 സംസ്ഥാനത്തെ ദുരന്തനിവാരണ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്‌നത്തിൽ ബന്ധുക്കൾ ഇടപ്പെട്ടിരുന്നതായും ഗ്രാമീണർ പറഞ്ഞു. ബുധനാഴ്ചയാണ് കുടുംബത്തെ കാണാതായതായത്. അതേസമയം, കുടുംബത്തെ മറ്റാരോ പീഡിപ്പിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് യോഗത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News