Sorry, you need to enable JavaScript to visit this website.

ജോലി വാഗ്ദാനം ചെയ്ത് മലയാളി വനിതാ ഡോക്ടറെ പീഡിപ്പിച്ചു; നഴ്‌സ് കോഴിക്കോട്ട് പിടിയിൽ

Read More

കോഴിക്കോട് - മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ മലയാളി യുവതിയെ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച മെയിൽ നഴ്‌സ് പിടിയിൽ. തൃശൂർ സ്വദേശി നിഷാം ബാബുവാ(24)ണ് പോലീസ് വലയിലായത്. 
 മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ നിഷാം ബാബു പീഡിപ്പിച്ചെന്നാണു പരാതി. കോയമ്പത്തൂരിൽ മെച്ചപ്പെട്ട ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ടെത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. 2022  ഡിസംബർ 30-നാണ് കേസിനാസ്പദമായ സംഭവം.
 യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ യുവാവ് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിൽ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ കെണിയിൽ പെടുത്തിയതാണെന്ന് ബോധ്യമായ യുവതി ഇയാളുടെ ഫോൺമ്പർ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇതിന് പ്രതികാരമെന്നോണം ഡോക്ടറുടെ നഗ്‌നചിത്രങ്ങൾ നിഷാം ബാബു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് യുവതി കോഴിക്കോട് കസബ പോലീസിനെ സമീപിച്ചത്. പരാതിയിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോഴിക്കോട്ടുനിന്നും കസ്റ്റഡിയിൽ എടുത്തതായും കസബ പോലീസ് പ്രതികരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News