പാലക്കാട് - ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും പാർട്ടി പി.ബി അംഗവുമായ എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട്ടെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനവുമാണ്. എന്നാൽ കേരളത്തിൽ കോൺഗ്രസ് - ബി.ജെ.പി സഹകരണം ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. അതിനാലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞതും ഈ വോട്ട് യു.ഡി.എഫിന് കിട്ടിയതും. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.