Sorry, you need to enable JavaScript to visit this website.

സഭയിൽ പിണറായിയെ നിർത്തിപ്പൊരിച്ച് രമ; മുഖ്യമന്ത്രി അവതാരങ്ങളുടെ അവതാരം, ലജ്ജയില്ലേ എന്ന് കെ.കെ രമ

Read More

- പിണറായി വിജയൻ അവതാരങ്ങളുടെ അവതാരമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്തുകാരുടെ താവളമായി മാറ്റിയതിൽ ലജ്ജയില്ലേ എന്നും കെ.കെ രമ എം.എൽ.എ; മടിയിൽ കനമില്ലെന്ന് വീമ്പുപറഞ്ഞ പിണറായിക്കു വഴി നീളെ പേടിയെന്ന് പി.കെ ബഷീർ എം.എൽ.എയുടെ വിമർശം.

തിരുവനന്തപുരം - കോൺഗ്രസിലെ മാത്യു കുഴൽനാടന്റെ ഇ.ഡി കുറ്റപത്രം കേട്ട് പുളഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയും മുസ്‌ലിം ലീഗിലെ പി.കെ ബഷീറും തൊടുത്ത അസ്ത്രം ഇരട്ട വേദനയായി.
 പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ തീയും പുകയും പൊതുഭരണ ചർച്ചയിലും നിറഞ്ഞുനിന്നു. കള്ളക്കടത്തുകാരുടെ താവളമായി ഒരു മുഖ്യമന്ത്രിയുടെ ഓഫിസിനെ മാറ്റിയതിൽ പിണറായി വിജയന് ലജ്ജയില്ലേ എന്നായിരുന്നു വളവും തിരിവും മറയുമില്ലാതെ കെ.കെ.രമയുടെ ചോദ്യം. അവതാരങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയ പിണറായി വിജയൻ അവതാരങ്ങളുടെ അവതാരമായി മാറിയോ എന്നും രമ ആഞ്ഞടിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 'മടിയിൽ കനമില്ല, അതുകൊണ്ട് വഴിയിൽ പേടിക്കേണ്ടതില്ലെന്ന്' വീമ്പു പറയുന്ന പിണറായി വിജയന് ഇപ്പോൾ വഴി നീളെ പേടിയാണെന്നായിരുന്നു പി.കെ ബഷീറിന്റെ കൊട്ട്. 'മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി പരിശോധിച്ചു നൽകുന്ന അക്രഡിറ്റേഷൻ കാർഡ് ഉള്ള മാധ്യമപ്രവർത്തകരെ പോലും സെക്രട്ടേറിയറ്റിൽ വിലക്കുന്ന നിങ്ങൾ എന്തു മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പി.കെ.ബഷീർ ചോദിച്ചു. തന്റെ ആത്മ സുഹൃത്തായ ഷംസീർ സ്പീക്കറായതോടെ ഭരണപക്ഷം അദ്ദേഹത്തെ മുൾമുനയിൽ നിർത്തുകയാണെന്നും ബഷീർ ചൂണ്ടിക്കാട്ടി.

Latest News