Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് അനുവദിക്കണം; അപേക്ഷയുമായി ബി.ജെ.പി

- പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി നഗരസഭയ്ക്ക് കത്ത് നൽകിയത്

കൽപ്പറ്റ - കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്ക്  പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വയനാട്ടിൽ വീട് നിർമിച്ച് നൽകണമെന്ന ആവശ്യവുമായി ബി.ജെ.പി. ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവാണ് ഇതുസംബന്ധിച്ച് കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.
 തനിക്ക് സ്വന്തമായ് ഭവനമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കണമെന്ന് അപേക്ഷയിൽ പറയുന്നു. വയനാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എം.പിക്ക് സ്വന്തം വീടിന് ഏറ്റവും അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെ.പി മധു പരിഹസിച്ചു.
 52 വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി വീടില്ലെന്ന് രാഹുൽ ഗാന്ധി റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് വൻ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വീട് നിർമ്മിച്ച് നൽകണം എന്ന അപേക്ഷയുമായി ബി.ജെ.പി വയനാട് ജില്ലാ നേതൃത്വം കൽപ്പറ്റ മുനിസിപ്പാലിറ്റിയെ സമീപിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News