Sorry, you need to enable JavaScript to visit this website.

വിവാഹത്തിന് തയ്യാറായില്ല; ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന് കാമുകൻ

- 16 തവണ കത്തികൊണ്ട് കുത്തിയാണ് കാമുകൻ യുവതിയെ കൊന്നത്. പോലീസ് എത്തുംവരെ പ്രതി റോഡരികിൽ കത്തിയുമായി മൃതദേഹത്തിന് കാവലിരുന്നു    
ബെംഗളുരു - വിവാഹത്തിന് വിസമ്മതിച്ച യുവതിയെ നടുറോഡിലിട്ട് കാമുകനായ യുവാവ് കുത്തിക്കൊന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ 16 തവണയാണ് യുവാവ് കത്തികൊണ്ട് കുത്തിയത്. ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്ര നളമതി(25)യാണ് കൊല്ലപ്പെട്ടത്. ലീലയെ ആക്രമിച്ച ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകർ ബനാല(28)യെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു മുരുഗേശ് പാളയയിലാണ് സംഭവമുണ്ടായത്. 
 ഇരു വീട്ടുകാരും സമ്മതം മുളാത്തതിനാൽ വിവാഹത്തിന് യുവതി തയ്യാറായില്ലെന്നും ഇതേ തുടർന്ന് നടുറോഡിൽ വെച്ച് ലീലയെ ദിനകർ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നും അഞ്ചുവർഷത്തോളമായി പ്രണയത്തിലാണെന്നുമാണ് പറയുന്നത്. എന്നാൽ വീട്ടുകാർ വിവാഹത്തിന് അനുകൂലമല്ലെന്ന് കണ്ടതോടെ ലീല വിവാഹത്തിൽനിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് സംസാരിക്കാൻ ലീല വിസമ്മതിച്ചതോടെ കാമുകൻ യുവതിയുമായി വഴക്കിട്ട് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. തുടർന്ന് റോഡിൽ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുക്കുകയായിരുന്നു പ്രതി. പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡി.സി.പി (ഈസ്റ്റ്) ഭീമ ശങ്കർ എസ് ഗുലെദ് പറഞ്ഞു.

Latest News