സാന്‍ഫ്രാന്‍സിസ്‌കോ-ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ അനാവശ്യ മെസേജുകള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഷോര്‍ട്ട് കട്ട് വരുന്നു.
നോട്ടിഫിക്കേഷനുള്ളില്‍തന്നെ ബ്ലോക്ക് ഷോര്‍ട്ട് കട്ട് കൂടി ഉള്‍പ്പെടുത്താനാണ് പദ്ധതിയെന്ന് വാട്‌സ്ആപ്പിലെ പുതുമുകള്‍ മുന്‍കൂട്ടി ഉപയോക്താക്കളിലെത്തിക്കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ നോട്ടിഫിക്കേഷനിലും ഈ ഷോര്‍ട്ട് ഉണ്ടാവില്ലെന്നാണ് സൂചന. ഉപയോക്താക്കള്‍ക്ക് അജ്ഞാതവും വിശ്വസനീയമല്ലാത്തതുമായ കോണ്‍ടാക്റ്റുകളില്‍ നിന്ന് സന്ദേശം ലഭിക്കുമ്പോള്‍ മാത്രമേ ബ്ലോക്ക് ഷോര്‍ട്ട്കട്ട് ദൃശ്യമാകൂ. ഉപയോക്താക്കള്‍ അവരുടെ വിശ്വസ്ത കോണ്‍ടാക്റ്റുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ആകസ്മികമായി ബ്ലോക്കില്‍ ക്ലിക്ക് ചെയ്യതാരിക്കാന്‍ ഈ പരിമിതി ആവശ്യമാണ്. മെറ്റാ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന അപ്‌ഡേറ്റില്‍ പുതിയ ഷോര്‍ട്ട്കട്ട് പുറത്തിറങ്ങും.
ഒരു കോണ്‍ടാക്റ്റിനെ പെട്ടെന്ന് ബ്ലോക്ക് ചെയ്യുന്നതിനായി ചാറ്റ് ലിസ്റ്റിലെ ചാറ്റ് ഓപ്ഷനില്‍ തന്നെ പുതിയ ഷോര്‍ട്ട് കട്ട് ഏര്‍പ്പെടുത്തും. ചാറ്റ് തുറക്കാതെ തന്നെ ഇങ്ങനെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്നത് സമയം ലാഭിക്കുന്നതിനു പുറമെ, അനാവശ്യ കോണ്‍ടാക്റ്റുകള്‍ തടയുന്നത് മുമ്പത്തേതിനേക്കാള്‍ എളുപ്പത്തിലും വേഗത്തിലുമാക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)