കൊണ്ടോട്ടി-കരിപ്പൂര്‍ റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികളുടെ ഭാഗമായി നാളെ മുതല്‍ ആറു മാസത്തേക്ക് പകല്‍ റണ്‍വേ അടച്ചിടും. ഇതോടെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് വരെ വിമാന സര്‍വ്വീസുകളുണ്ടാവില്ല. ഈ സമയത്തെ വിമാനങ്ങളുടെ സമയ ക്രമം നേരത്തെ തന്നെ വിമാന കമ്പനികള്‍ പുനക്രമീകരിച്ചിരുന്നു.
രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പൂര്‍ണമായും റണ്‍വേ അടച്ചിട്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക. റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിംങ് പ്രവൃത്തികളാണ് മുതല്‍ ആരംഭിക്കുന്നത്. മൂന്ന് മണിക്കൂര്‍ നിര്‍മാണ ജോലികളും അഞ്ച് മണിക്കൂര്‍ സെറ്റിംങ് സമയവുമാണ് ഇതിനാവശ്യമായി വരുന്നത്. ഇതിനാവശ്യമായ ടാറിംങ് മിക്സിംങ് യൂണിറ്റടക്കം എത്തിച്ചാണ് പ്രവൃത്തികള്‍ തുടങ്ങുന്നത്. റണ്‍വേയുടെ മധ്യഭാഗത്തെ ലൈറ്റിംങ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്. ആറ് മാസത്തിനകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് എയര്‍ പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)