Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്വേഷ പ്രചാരണം സമ്പൂര്‍ണ വിപത്തായി മാറി, ചാനല്‍ അവതാരകരെ പുറത്താക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗങ്ങള്‍ വലിയ വിപത്തായി മാറിയിരിക്കയാണെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ടെലിവിഷന്‍ ചാനല്‍ അവതാരകരെ പുറത്താക്കണമെന്നും സുപ്രീം കോടതി.
ഇന്ത്യയില്‍ സ്വതന്ത്രവും സന്തുലിതവുമായ മാധ്യമം ആവശ്യമാണെന്നും ടിവി വാര്‍ത്താ ഉള്ളടക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കയാണെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.  
റേറ്റിംഗ് പോയിന്റാണ് ടെലിവിഷന്‍ ചാനലുകളെ നയിക്കുന്നതെന്നും ഇതിനായി  ചാനലുകള്‍ പരസ്പരം മത്സരിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.  വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കുന്ന ടിവി ന്യൂസ് അവതാരകനെ  എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്നും  കോടതി ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നതു ശരി തന്നെ. പക്ഷേ അതിന് എന്തുമാത്രം വിലയാണ് കൊടുക്കുന്നത്. അച്ചടി മാധ്യമങ്ങളെ പോലെ വാര്‍ത്താ ചാനലുകള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇല്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
 വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെഎം ജോസഫും ബി.വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് ശ്രദ്ധേയമായ  പരാമര്‍ശങ്ങള്‍ നടത്തിയത്.
വിദ്വേഷ പ്രസംഗം സമ്പൂര്‍ണ ഭീഷണിയായി മാറിയിരിക്കുന്നു. അത് അവസാനിപ്പിക്കണം-  ബെഞ്ച് പറഞ്ഞു.
മാധ്യമ വിചാരണയില്‍ ആശങ്ക പ്രകടിപ്പിച്ച ബെഞ്ച്, അടുത്തിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരാള്‍ മൂത്രമൊഴിച്ച സംഭവം പ്രത്യേകം ചൂണ്ടിക്കാട്ടി. പേരു പറഞ്ഞു കൊണ്ടാണ്  ഇയാളെ വിമര്‍ശിച്ചത്. അയാള്‍  ഇപ്പോഴും വിചാരണയിലാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കണം. എല്ലാവര്‍ക്കും മാന്യതയുണ്ട്. അപകീര്‍ത്തിപ്പെടുത്തരുത്.  വാര്‍ത്താ കവറേജുകള്‍ ടിആര്‍പി അടിസ്ഥാനമാക്കിയുള്ളതിനാലാണ് ടിവി ചാനലുകള്‍ പരസ്പരം മത്സരിക്കുന്നതെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു.

 

Latest News