സെപ്തംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 16 പ്രോ സീരിസ് പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ രണ്ടു നിറങ്ങളിലായിരിക്കും തുടക്കത്തില്‍ വിപണിയിലെത്തുകയെന്ന് റിപ്പോര്‍ട്ട്. ടൈറ്റാനിയം ഗ്രേ, ഡെസേര്‍ട്ട് ടൈറ്റാനിയം എന്നീ നിറങ്ങളിലായിരിക്കും ഐഫോണ്‍ 16 പ്രോ പുറത്തിറങ്ങുകയെന്നാണ് കരുതുന്നത്. മൂന്‍ കാലങ്ങളില്‍ ആപ്പിള്‍ ഐ ഫോണൂകള്‍ വിപണിയിലിറക്കിയതിന് സമാനമായി സെപ്തംബറില്‍ തന്നെയായിരിക്കും ഐഫോണ്‍ 16 പ്രോ സീരിസ് വിപണിയിലിറക്കുക.
എക്സിലെ (മുമ്പ് ട്വിറ്റര്‍) ശ്രദ്ധേയമായ ടിപ്സ്റ്റര്‍ മജിന്‍ ബു പറയുന്നത് അനുസരിച്ച്, ഡെസേര്‍ട്ട് യെല്ലോ എന്നും അറിയപ്പെടുന്ന ഡെസേര്‍ട്ട് ടൈറ്റാനിയം വേരിയന്റിന് ഐഫോണ്‍ 14 പ്രോയ്ക്ക് സമാനമായ ഫിനിഷ് ഉണ്ടായിരിക്കും, എന്നാല്‍ കട്ടിയുള്ള ഷെയ്ഡിലായിരിക്കും ഇത്. അതേസമയം, സിമന്റ് ഗ്രേ എന്നറിയപ്പെടുന്ന ടൈറ്റാനിയം ഗ്രേയ്ക്ക് ഐഫോണ്‍ 6-ന് സമാനമായ ഫിനിഷ് ഉണ്ടാകും.
ഇതിന് മുന്‍പ് ആപ്പിളിന്റെ 'പ്രോ' ഐഫോണ്‍ മോഡലുകള്‍ ലോഞ്ച് ചെയ്യുമ്പോള്‍ നാല് വര്‍ണ്ണ വകഭേദങ്ങളില്‍ വന്നിട്ടുണ്ട്, അടിസ്ഥാന നിറങ്ങളായ കറുപ്പ്, വെളുപ്പ്, സ്വര്‍ണ്ണ ഓപ്ഷന്‍ എന്നിവയ്ക്കൊപ്പം പച്ച, നീല അല്ലെങ്കില്‍ പര്‍പ്പിള്‍ പോലുള്ള കൂടുതല്‍ ആകര്‍ഷകമായ വര്‍ണ്ണ വേരിയന്റും ഇതില്‍ ഉള്‍പ്പെടുന്നു,
ഐഫോണ്‍ 16 പ്രോയ്ക്കൊപ്പം ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം കളര്‍ വേരിയന്റുകളില്‍ ആപ്പിള്‍ തുടരാന്‍ സാധ്യതയുണ്ടെന്നും മജിന്‍ ബുവിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.