ന്യൂദല്‍ഹി-യുട്യൂബില്‍നിന്നുള്ള വരുമാനത്തിനായി എന്തെല്ലാം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നുവെന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ യുട്യൂബിലൂടെ കോടീശ്വരന്മാരാവുക മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളില്‍ എത്തിയവരും നിരവധിയാണ്.
കുറേ വര്‍ഷങ്ങളായി നിരവധി പേരുടെ വരുമാന മാര്‍ഗമാണ് യൂട്യൂബ്. നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇതിലൂടെ പ്രശസ്തരായി.
ചില പ്രമുഖ യൂട്യൂബര്‍മാര്‍ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് ഉയര്‍ന്നു. ഉയര്‍ന്നിട്ടുണ്ട്. പ്രധാനമായും പരസ്യ വരുമാനത്തെ ആശ്രയിക്കുന്നവരും മേക്കപ്പ് കമ്പനികളും സ്വന്തം ബ്രാന്‍ഡുകളും വരെ തുടങ്ങിയവരുമുണ്ട്. ഇന്ത്യന്‍ യൂട്യൂബര്‍മാരില്‍ ചിലര്‍ ബോളിവുഡ് സിനിമകളില്‍ വരെ അഭിനയിക്കുകയും ചെയ്തു.
ഇന്ത്യയിലെ കോടീശ്വരന്മാരായ യൂട്യൂബര്‍മാരില്‍ ചിലരുടെ ആസ്തികള്‍ നോക്കാം.
1. ഭുവന്‍ ബാം: യൂട്യൂബില്‍ 26 ദശലക്ഷത്തിലേറെ വരിക്കാറുള്ള ഇദ്ദേഹത്തിന്റെ ആസ്തി 122 കോടി രൂപയായാണ് വര്‍ധിച്ചത്. ബിബി കി വൈന്‍സ് എന്നതാണ് യൂട്യൂബ് ചാനല്‍. സംഗീതജ്ഞനായി കരിയര്‍ ആരംഭിച്ച 30 കാരന്‍, ബിബി കി വൈന്‍സ് എന്ന കോമഡി ചാനലിലൂടെയാണ് ഇന്റര്‍നെറ്റില്‍ പ്രിയങ്കരനായി മാറിയത്.
2. സന്ദീപ് മഹേശ്വരി: 27.8 ദശലക്ഷം വരിക്കാറുളള യൂട്യൂബറാണ് സന്ദീപ് മഹേശ്വരി. വ്യക്തിത്വ വികസനം, പൊതു വിഷയങ്ങള്‍, ആത്മവിശ്വാസം വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് വീഡിയോകളിലൂടെ സംസാരിക്കുന്ന ഇദ്ദേഹത്തന്റെ ആസ്തി ഏകദേശം 41 കോടി രൂപയാണ്.
3. അജയ് നഗര്‍ കാരിമിനാറ്റി എന്നറിയപ്പെടുന്ന അജയ് നഗറിന് യൂട്യൂബില്‍ 39.2 ദശലക്ഷം വരിക്കാറാണുള്ളത്. യൂട്യൂബ് ചാനലിലൂടെ ലൈവ് ഗെയിമിംഗ് സെഷനുകള്‍ കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തിന്റെ ആസ്തിയും ഏകദേശം 41 കോടി രൂപയാണ്.
4. ദില്‍രാജ് സിംഗ്: ഹാക്കിങ്ങ് സെഷനുകള്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍, ഡിഎവൈ പ്രോജക്ടുകള്‍ എന്നിവയൊക്കെയാണ് ദില്‍രാജ് സിംഗ് എന്ന യൂട്യൂബറുടെ ചാനലിലുള്ളത്. 31.7 ദശലക്ഷം വരിക്കാറുണ്ട്. 16 കോടി രൂപയാണ് ആസ്തി.
5. ആശിഷ് ചഞ്ചലാനി: കോമിക് വീഡിയോകളുമായി പ്രത്യക്ഷപ്പെടാറുള്ള ആശിഷ് ചഞ്ചലാനിക്ക് 50 ലക്ഷം വരിക്കാറുണ്ട്. ഒന്നിലധികം കഥാപാത്രങ്ങളായി വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുള്ള ഇദ്ദേഹത്തിന്റെ ആസ്തി അദ്ദേഹം ഏകദേശം 40 കോടി രൂപ വരും.
6. ഗൗരവ് ചൗധരി: പ്രമുഖ ടെക്‌നോളജി യൂട്യൂബറായ ഗൗരവ് ചൗധരി ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍, സോഫ്റ്റ്‌വെയറുകള്‍, പ്രൊഡക്ട് റിവ്യൂകള്‍ എന്നിവയൊക്കെ നല്‍കിയാണ് പണം വാരുന്നത്. ഏകദേശം 356 കോടി രൂപയാണ് ആസ്തി. ഗൗരവ് ചൗധരിയുടെ ആസ്തി.