ന്യൂദല്‍ഹി- ദല്‍ഹിയിലെത്തിയ 124 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നടത്തിയ പരിശോധനയില്‍ 124 കോവിഡ് കേസുകളും 11 ഒമിക്രോണ്‍ ഉപവകഭേദങ്ങളും കണ്ടെത്തി.
ഡിസംബര്‍ 24 നും ജനുവരി മൂന്നിനും ഇടയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 124 അന്താരാഷ്ട്ര യാത്രക്കാരിലാണ് പതിനൊന്ന് ഒമിക്‌റോണ്‍ ഉപവകഭേദങ്ങള്‍ കണ്ടെത്തിയത്. എല്ലാ വകഭേദങ്ങളുടേയും സാന്നിധ്യം ഇന്ത്യയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി മൂന്നു വരെ 19,227 അന്താരാഷ്ട്ര യാത്രക്കാരെയാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര അതിര്‍ത്തികളിലും പരിശോധിച്ചത്. ഇവരില്‍ 124 പേരെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനിലാക്കി.
124 പോസിറ്റീവ് സാമ്പിളുകളില്‍ 40 എണ്ണത്തിന്റെ ജനിതക ശ്രേണി ഫലങ്ങള്‍ ലഭിച്ചു.
അനാവശ്യമായി പരിഭ്രാന്തരാകരുതെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അകപ്പെടരുതെന്നും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 24 മുതല്‍ ഓരോ അന്താരാഷ്ട്ര വിമാനത്തിലും എത്തിച്ചേരുന്ന രണ്ട് ശതമാനം യാത്രക്കാര്‍ക്ക് അവരുടെ യാത്ര തുടങ്ങിയ എയര്‍പോര്‍ട്ട് പരിഗണിക്കാതെ റാന്‍ഡം കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ചൈന, ഹോങ്കോംഗ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ കോവിഡ്ഒനെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)