ന്യൂയോര്‍ക്ക്- അമേരിക്കയില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ വളമാക്കി മാറ്റി കൃഷിക്കു ഉപയോഗിക്കാന്‍ ഒരു സ്‌റ്റേറ്റില്‍ കൂടി അനുമതി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചലാണ് പുതിയ നിയമത്തില്‍ ഒപ്പുവച്ചത്. ഈ അനുമതി നല്‍കുന്ന ആറാമത്തെ സ്‌റ്റേറ്റാണ് ന്യൂയോര്‍ക്ക്. 2019ലാണ് ആദ്യമായാണ് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സ്്‌റ്റേറ്റില്‍ ഈ നിയമം നിയമം നിലവില്‍ വന്നത്.
2021ല്‍ കൊളറൊഡോ, ഒറിഗല്‍ എന്നീ സംസ്ഥാനങ്ങളും 2022ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തില്‍ വന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഭീമമായ ചെലവുമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണം.
വലിയൊരു തൊട്ടിയില്‍ രാസപദാര്‍ഥങ്ങള്‍ കവര്‍ ചെയ്ത മൃതശരീരങ്ങള്‍ കിടത്തുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂടിയന്റ് ഡെന്‍സ് സോയില്‍ ആയി മാറും. സാധാരണ ഒരു മൃതശരീരം 36 ബാഗുക്കളെയെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും പ്രയോജനപ്പെടുത്തും. ്മശാനങ്ങള്‍ വളരെ സ്ഥലപരിമിതയുള്ള നഗരപ്രദേശങ്ങളഇല്‍ മൃതശരീരങ്ങള്‍ കംപോസ്റ്റാക്കി മാറ്റഉന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് സ്വിംര്‍ഗ് നാച്യുറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെടുന്നത്.
മലപ്പുറത്ത് മദ്രസ വിട്ടു മടങ്ങിയ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു
ചങ്ങരംകുളം-കോക്കൂരില്‍ കാറിടിച്ചു മദ്രസ വിദ്യാര്‍ഥി മരിച്ചു. കോക്കൂര്‍ അത്താണി പീടികയില്‍ ഇല്ലത്തു വളപ്പില്‍ നജീബിന്റെ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകന്‍ മുഹമ്മദ് നബീല്‍(ആറ്) ആണ് മരിച്ചത്. രാവിലെ എട്ടര മണിയോടെ മദ്രസ വിട്ടുവരികയായിരുന്ന നബീല്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. പരിക്കേറ്റ നബീലിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹറ.
സഹോദരികള്‍: ആമിന, സൈമ.
രണ്ട് ദിവസം മുമ്പ് കാണാതായ യുവതി തൂങ്ങിമരിച്ച നിലയില്‍
കുറ്റിയാടി രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോതോട് ചാരുപറമ്പില്‍ മഹേഷിന്റെ ഭാര്യ സുഗിഷ (35)യെയാണ് വീടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: തേജ് ലക്ഷ്മി, അലോമ, അനോമ.
പാതിരിപ്പറ്റയിലെ തോട്ട് കര കുനിയില്‍ ഗോപാലന്റെയും സുനന്ദയുടെയും മകളാണ്. സഹോദരന്‍ സുഗേഷ്
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭര്‍തൃവീട്ടില്‍ യുവതി കുത്തേറ്റു മരിച്ചു; ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു
കാലടി- മറ്റൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ചു. മറ്റൂര്‍ വരയിലാന്‍ വീട്ടീല്‍ ഷൈജുവിന്റെ ഭാര്യ സുനിത (36)യാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു .ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഉച്ചതിരിഞ്ഞ് രണ്ടോടെ മറ്റൂരിലെ വീട്ടിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം ഇതൊന്നും അറിയാതെ വീട്ടില്‍ എത്തിയ ഭര്‍ത്താവിന്റെ അമ്മയാണ് രക്തത്തില്‍ കുതിര്‍ന്ന് കിടന്ന സുനിതയെ കണ്ടത് .തുടര്‍ന്ന് ഭര്‍ത്താവിന്റെ അനിയനെയും അയല്‍വാസികളെയും വിവരം അറിയിക്കുകയായിരുന്നു . സംഭവസ്ഥലത്ത് എത്തിയവര്‍ ചേര്‍ന്ന്ആംബുലന്‍സ് വിളിച്ച് സുനിതയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .മരിച്ച സുനിതയുടെ നെഞ്ചില്‍ ആഴമുള്ള മുറിവുണ്ട് .കാലടി പോലീസിന്റെ കസ്റ്റഡിയിലായ ഭര്‍ത്താവ് ഷൈജുവിനെ ചോദ്യം ചെയ്തങ്കിലും കുറ്റം ഇതു വരെ സമ്മതിച്ചിട്ടില്ലന്ന് കാലടി പോലീസ് പറഞ്ഞു.
സുനിത ഗോവണിയില്‍ നിന്നും വീണതാണന്നാണ് ഷൈജു പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഷൈജുവിനെ കൂടുതല്‍ ചോദ്യം ചെയ്യ്താതാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്ന് കാലടി പേലീസ് അറിയിച്ചു..ഭര്‍ത്താവ് ഷൈജുവും ഭാര്യ സുനിതയും
തമ്മില്‍ നിരന്തരം വഴക്കു കള്‍ ഉണ്ടാകാറുണ്ടന്നും അതിന്റെ പേരില്‍ കാലടി പോലിസീല്‍ പരാതി നല്‍കിയിരിന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.സുനിതയുടെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മക്കള്‍: റോസ്‌ന, റിയ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)