മക്ക-തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടില്‍ മക്കയില്‍ നിര്യാതനായി. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
മദീനയില്‍ ഒഴുക്കില്‍പെട്ട കാറുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
മദീന - മദീന പ്രവിശ്യയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒഴുക്കില്‍ പെട്ട കാറുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കാറുകളില്‍ ഒന്നിലെ മൂന്നു യാത്രക്കാരെയും ഒഴുക്കില്‍ പെട്ട മറ്റൊരു പിക്കപ്പിന്റെ ഡ്രൈവറെയുമാണ് രക്ഷിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
അതിനിടെ, കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദയിലും മക്കയിലും തായിഫിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. മക്ക, ജുമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ജിദ്ദ വിദ്യാഭ്യാസ വകുപ്പും തായിഫിലെ സ്‌കൂളുകള്‍ക്ക് തായിഫ് വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ജിദ്ദ, മക്ക, തായിഫ്, മദീന അടക്കം വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
ലോറിയില്‍ ഒളിപ്പിച്ച് 30 ലക്ഷത്തിലേറെ ലഹരി ഗുളിക, മൂന്ന് സൗദി പൗരന്മാര്‍ പിടിയില്‍
റിയാദ് - വിദേശത്തു നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം വിഫലമാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 30,49,451 ലഹരി ഗുളികകള്‍ അധികൃതര്‍ പിടികൂടി. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു സൗദി പൗരന്മാരെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തി പിന്നീട് റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)