ദുബായ്- കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി.കെ ഷംസുദ്ദീന്‍ പനി ബാധിച്ച് യു.എ.ഇയില്‍ മരിച്ചു. 38 വയസായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
16 വര്‍ഷമായി ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ െ്രെഡവറായിരുന്നു.
തെണ്ടപ്പറമ്പ് സ്വദേശി അഹമ്മദിന്റെയും സഫിയയുടെയും മകനാണ്. നൗഫീറയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
മനുഷ്യരുടെ മൃതദേഹങ്ങള്‍ വളമാക്കി മാറ്റാം;
അമേരിക്കയില്‍ ഒരു സ്‌റ്റേറ്റില്‍ കൂടി അനുമതി
ന്യൂയോര്‍ക്ക്- അമേരിക്കയില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ വളമാക്കി മാറ്റി കൃഷിക്കു ഉപയോഗിക്കാന്‍ ഒരു സ്‌റ്റേറ്റില്‍ കൂടി അനുമതി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചലാണ് പുതിയ നിയമത്തില്‍ ഒപ്പുവച്ചത്. ഈ അനുമതി നല്‍കുന്ന ആറാമത്തെ സ്‌റ്റേറ്റാണ് ന്യൂയോര്‍ക്ക്. 2019ലാണ് ആദ്യമായാണ് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സ്്‌റ്റേറ്റില്‍ ഈ നിയമം നിയമം നിലവില്‍ വന്നത്.
2021ല്‍ കൊളറൊഡോ, ഒറിഗല്‍ എന്നീ സംസ്ഥാനങ്ങളും 2022ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തില്‍ വന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഭീമമായ ചെലവുമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണം.
വലിയൊരു തൊട്ടിയില്‍ രാസപദാര്‍ഥങ്ങള്‍ കവര്‍ ചെയ്ത മൃതശരീരങ്ങള്‍ കിടത്തുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂടിയന്റ് ഡെന്‍സ് സോയില്‍ ആയി മാറും. സാധാരണ ഒരു മൃതശരീരം 36 ബാഗുക്കളെയെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും പ്രയോജനപ്പെടുത്തും. ശ്മശാനങ്ങള്‍ക്ക് വളരെ സ്ഥലപരിമിതയുള്ള നഗരപ്രദേശങ്ങളഇല്‍ മൃതശരീരങ്ങള്‍ കംപോസ്റ്റാക്കി മാറ്റുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് സ്വിംര്‍ഗ് നാച്യുറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെടുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)