Sorry, you need to enable JavaScript to visit this website.

ഭര്‍തൃവീട്ടില്‍ യുവതി കുത്തേറ്റു മരിച്ചു; ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

കാലടി- മറ്റൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ചു. മറ്റൂര്‍ വരയിലാന്‍ വീട്ടീല്‍ ഷൈജുവിന്റെ ഭാര്യ സുനിത (36)യാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു .ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഉച്ചതിരിഞ്ഞ് രണ്ടോടെ മറ്റൂരിലെ വീട്ടിലായിരുന്നു സംഭവം.  വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.  സംഭവത്തിനു ശേഷം ഇതൊന്നും അറിയാതെ വീട്ടില്‍ എത്തിയ ഭര്‍ത്താവിന്റെ അമ്മയാണ് രക്തത്തില്‍ കുതിര്‍ന്ന് കിടന്ന സുനിതയെ കണ്ടത് .തുടര്‍ന്ന് ഭര്‍ത്താവിന്റെ അനിയനെയും  അയല്‍വാസികളെയും വിവരം അറിയിക്കുകയായിരുന്നു . സംഭവസ്ഥലത്ത് എത്തിയവര്‍ ചേര്‍ന്ന്ആംബുലന്‍സ് വിളിച്ച് സുനിതയെ  അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .മരിച്ച സുനിതയുടെ നെഞ്ചില്‍ ആഴമുള്ള മുറിവുണ്ട് .കാലടി പോലീസിന്റെ കസ്റ്റഡിയിലായ  ഭര്‍ത്താവ് ഷൈജുവിനെ ചോദ്യം ചെയ്തങ്കിലും കുറ്റം ഇതു വരെ സമ്മതിച്ചിട്ടില്ലന്ന് കാലടി പോലീസ് പറഞ്ഞു.
സുനിത ഗോവണിയില്‍ നിന്നും വീണതാണന്നാണ് ഷൈജു പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഷൈജുവിനെ കൂടുതല്‍ ചോദ്യം ചെയ്യ്താതാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്ന് കാലടി പേലീസ് അറിയിച്ചു..ഭര്‍ത്താവ് ഷൈജുവും ഭാര്യ സുനിതയും
തമ്മില്‍ നിരന്തരം വഴക്കു കള്‍ ഉണ്ടാകാറുണ്ടന്നും അതിന്റെ പേരില്‍ കാലടി പോലിസീല്‍ പരാതി നല്‍കിയിരിന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.സുനിതയുടെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.  മക്കള്‍: റോസ്‌ന, റിയ.

വാസുദേവ് സനല്‍ ചിത്രം അന്ധകാര ഷൂട്ടിംഗ് ആരംഭിച്ചു

പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാര' ഷൂട്ടിംഗ് ആരംഭിച്ചു. ഹയ എന്ന സിനിമയാണ് വാസുദേവ് സനല്‍ ഒടുവിലായി സംവിധാനം ചെയ്തത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലെറാണ് 'അന്ധകാര' എന്നാണ് അണിയറ വൃത്തങ്ങളില്‍ നിന്നറിയുന്നത്. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി,വിനോദ് സാഗര്‍, മറീന മൈക്കല്‍,സുധീര്‍ കരമന, കെ ആര്‍ ഭരത് (ഹയ ) തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചര്‍ച്ചായാക്കുകയാണ്.
ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാര നിര്‍മ്മിക്കുന്നത്.ഗോകുല രാമനാഥന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍,എ എല്‍ അര്‍ജുന്‍ ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന്‍ മനോ വി നാരായണനാണ്.അരുണ്‍ തോമസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു,അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനര്‍  സണ്ണി തഴുത്തല,ആര്‍ട്ട്  ആര്‍ക്കന്‍ എസ് കര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജയശീലന്‍ സദാനന്ദന്‍,സ്റ്റില്‍സ്  ഫസല്‍ ഉള്‍ ഹക്ക്, മാര്‍ക്കറ്റിംഗ്  എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സല്‍ട്ടന്റ്  ജിനു അനില്‍കുമാര്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News