നെടുമ്പാശ്ശേരി- സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിമാനത്താവളത്തിലെ രണ്ട് ഗ്രൗണ്ട്ഹാന്‍ഡ്‌ലിങ് ജീവനക്കാരും യാത്രക്കാരനുമാണ് സ്വര്‍ണം കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
വിമാനത്താവളത്തില്‍ ജോലി നോക്കുന്ന എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ വിഷ്ണു, അഭിലാഷ് എന്നിവരും സ്വര്‍ണം കടത്തികൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശിയുമാണ് പിടിയിലായത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാത്താവളത്തില്‍ എത്തിയതാണ് മൂവാറ്റുപുഴ സ്വദേശി. ഇയാളുടെ പക്കല്‍ നിന്നും 1.375 കിലോ
സ്വര്‍ണമാണ് പിടികൂടിയത്.
പരിശോധനകള്‍ ഒന്നും തന്നെ ഇല്ലാതെ കടത്തുന്നതിനായി ഇയാളില്‍നിന്ന് സ്വര്‍ണം ഏറ്റുവാങ്ങുന്നതിനിടെയാണ് ഗ്രൗണ്ട്ഹാന്‍ഡ്‌ലിങ് ജീവനക്കാരനായ അഭിലാഷ് പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണക്കടത്തില്‍ സഹപ്രവര്‍ത്തകനായ വിഷണുവിനും
പങ്കുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂന്ന് പേരെയും ഡയറക്‌റേറ്റ് ഓഫ്
റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) അറസ്റ്റു ചെയ്തു.
ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്തുന്നുണ്ടന്ന് രഹസ്യ വിവരം ലഭിച്ചതിനെ
തുടര്‍ന്നാണ് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരെയും ജീവനക്കാരെയും നിരീക്ഷിച്ചു വരുന്നതിനിടെയാണ് സ്വര്‍ണം കൈമാറുന്നത് കണ്ടതും പിടികൂടിയതും സ്വര്‍ണമിശ്രിതമാണ് മൂവാറ്റുപുഴ സ്വദേശിയുടെ കൈവശമുണ്ടായിരുന്നത്.
ബെംഗളുരു വിമാനത്താവളത്തില്‍ വനിതയുടെ വസ്ത്രം അഴിപ്പിച്ചു
ബെംഗളുരു- വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ട അനുഭവം പങ്കിട്ട് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്.
'സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.'- എന്ന് കൃഷാനി ട്വിറ്ററില്‍ കുറച്ചു. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്.
യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്തുകൊണ്ടാണ് യുവതി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനോ വിമാനത്താവള പോലീസിലോ പരാതി നല്‍കാത്തതെന്നാണെന്നും സുരക്ഷാ ഏജന്‍സികള്‍ ചോദിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)