റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം സൗദി സയാമിസ് ഇരട്ടകളെ ഏഴു മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തി. ഇടുപ്പും സുഷുമ്‌നാ നാഡിയുടെ താഴ്ഭാഗവും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളെ വേര്‍പ്പെടുത്താനുള്ള ഓപ്പറേഷന്‍ ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്. കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടക്കം 28 അംഗ മെഡിക്കല്‍ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്.
സൗദിയില്‍ സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ നടത്തുന്ന 53-ാമത്തെ ശസ്ത്രക്രിയയാണിതെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രിയകള്‍ നടത്തുന്ന മെഡിക്കല്‍ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)