Sorry, you need to enable JavaScript to visit this website.

തുറൈഫിൽ താപനില പൂജ്യം ഡിഗ്രി

റിയാദ്- ഉത്തര അതിർത്തി പ്രവിശ്യയിൽ പെട്ട തുറൈഫിൽ ഇന്നലെ രാവിലെ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയായി താഴ്ന്നു. അൽ ഖുറയ്യാത്തിൽ രണ്ടു ഡിഗ്രിയും അറാറിൽ നാലു ഡിഗ്രിയായും താപനില കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ഹായിലിൽ അഞ്ചും തബൂക്കിൽ ആറും സകാക്കയിൽ നാലും ഡിഗ്രിയും ജിദ്ദയിലും യാമ്പുവിലും ബീശയിലും 24 ഡിഗ്രി വീതവും ഖുൻഫുദയിലും ശറൂറയിലും 26 ഡിഗ്രി വീതവുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. സൗദിയിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ജിസാനിലായിരുന്നു, 30 ഡിഗ്രി. നജ്‌റാനിൽ 28 ഡിഗ്രിയായിരുന്നു താപനില. 
 

Tags

Latest News