ന്യൂദല്‍ഹി- വിമാനത്തില്‍വെച്ച് മദ്യപിച്ച് മോശമായി പെരുമാറിയ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ഡിസംബര്‍ ആറിന് പാരീസ്-ദല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരന്‍ യാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചത്.
പൈലറ്റ് ഇക്കാര്യം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരന്‍ രേഖാമൂലം ക്ഷമാപണം നടത്തിയതിനാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യാത്രക്കാരന്‍ മദ്യലഹരിയിലാണെന്നും ക്യാബിന്‍ ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും പിന്നീട് സഹായാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായും എയര്‍പോര്‍ട്ട് സെക്യൂരിറ്റിയെ അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ 9:40 ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഇയാളെ പിടികൂടിയെങ്കിലും സ്ത്രീയുമായുള്ള ഒത്തുതീര്‍പ്പിനുശേഷം രേഖാമൂലം ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് പോകാന്‍ അനുവദിച്ചു.
ആദ്യം രേഖാമൂലം പരാതി നല്‍കിയ യാത്രക്കാരി പിന്നീട് പോലീസില്‍ രേഖാമൂലം പരാതി നല്‍കാനും കേസുമായി മുന്നോട്ടു പോകാനും വിസമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സ്ത്രീക്കുമുന്നില്‍ നഗ്നത വെളിപ്പെടുത്തുകയും മൂത്രമൊഴിക്കുകയും ചെയ്ത യാത്രക്കാരന് എയര്‍ ഇന്ത്യ ബുധനാഴ്ച 30 ദിവസത്തെ വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മോശമായി പെരുമാറിയ സംഭവത്തിന് ശേഷം യാത്രക്കാരനെ പോകാന്‍ അനുവദിച്ചത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് യാത്രക്കാര്‍ പറയുന്നു..
മുംബൈയില്‍ നിന്നുള്ള വ്യവസായി ആയ ശേഖര്‍ മിശ്ര എന്നയാള്‍ക്കെതിരെ ദല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് വിമാന കമ്പനിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവഗണന കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു.
പരാതിക്കാരിയായ യുവതി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മദ്യപിച്ചയാള്‍ പാന്റ് സിപ്പ് അഴിച്ച് തതന്റെ ഇരിപ്പിടത്തിലേക്ക് മൂത്രമൊഴിച്ചതായാണ് യുവതിയുടെ ആരോപണം. മൂത്രമൊഴിച്ചതിന് ശേഷവും ഇയാള്‍ തന്റെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുന്നത് തുടര്‍ന്നു. മറ്റ് യാത്രക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സീറ്റില്‍നിന്ന് മാറിയത്. യുവതിയുടെ വസ്ത്രങ്ങളും ഷൂസും ബാഗും മൂത്രത്തില്‍ മുങ്ങിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)