Sorry, you need to enable JavaScript to visit this website.

പള്ളി പൂട്ടിയാൽ പോലും വേദനിക്കുന്നത് സംഘടന നോക്കി; സങ്കടകരമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

Read More

- സമുദായത്തിനകത്ത് ശത്രുക്കളെ കണ്ടെത്തുന്നതിൽ കൗതുകം കാണുന്നത്  അപകടകരമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട് - മുസ്‌ലിം തർക്കങ്ങളെ തുടർന്ന് പളളി പൂട്ടിയാൽ പോലും വേദനിക്കുന്നത് സംഘടന നോക്കിയാണെങ്കിൽ കാര്യങ്ങൾ വളരെ സങ്കടകരമാണെന്ന് പറയേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കരിപ്പൂരിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിലെ മുസ്‌ലിം ഉമ്മത്ത്; നയം സമീപനം സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 മുസ്‌ലിം സമുദായം പ്രതിസന്ധി നേരിടുന്ന കാലത്ത് മതസംഘടനകൾ തമ്മിൽ പരസ്പര സ്‌നേഹത്തോടെ ഒരുമിച്ചിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, സമുദായത്തിനകത്ത് ശത്രുക്കളെ കണ്ടെത്തുന്നതിൽ കൗതുകം കാണുന്നവരാണ് പലരും. അത് വലിയ അപടകം ചെയ്യുമെന്ന് ഇ.ടി മുന്നറിയിപ്പ് നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  നന്മയുടെ മാർഗത്തിൽ എന്തു ചെയ്യാനാകും എന്നതാവണം മുസ്‌ലിം സംഘടനകളുടെയും സമുദായത്തിന്റെയും അജണ്ട. അതല്ലാതെ പബ്ലിസിറ്റിക്കു വേണ്ടി മാധ്യമചാനലുകളിൽ ആളാകാനാവരുത്. നമ്മുടെ ഊർജം അനാവശ്യമായി പരസ്പരം പഴിചാരി സമയം കളയരുത്. നയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. പറയാം, പറയണം. പക്ഷേ, നമ്മുടെ ഗുണപരമായ കൂട്ടായ്മയെ തകർക്കുംവിധത്തിലായിക്കൂടാ. 
 വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാത്രമേ സ്ത്രീകൾ ഉൾപ്പെടെ സമൂഹത്തിന്റെ വെല്ലുവിളികളെ നേരിടാനാവൂ. നീതിനിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്കൊപ്പം നാം നിൽക്കണം. ഇത് മുസ്‌ലിം എന്നല്ല, അധസ്ഥിത പിന്നാക്ക വിഭാഗങ്ങളോടെല്ലാം നാം നീതിപൂർവം വർത്തിക്കണം. എല്ലാവർക്കും ന്യായമായത് നൽകണം. ഒരുകാലത്ത് മുസ്‌ലിം സ്ത്രീകൾ കോളജിൽ പോകുന്നത് നിഷിദ്ധമാണെന്ന് കരുതിയിടത്തുനിന്ന് ഇന്ന് വൻതോതിൽ പരിവർത്തനമുണ്ടായി.  എല്ലാ ജനവിഭാഗത്തിനും പ്രശ്‌നമുണ്ട്. പിന്നാക്ക വിഭാഗത്തിന് മാത്രമായി ഒരു ഭരണകൂടം സൗജന്യം ചെയ്തുകൊടുത്താൽ സാമുദായികമായ സന്തുലനം തകരും. അതിനാൽ എല്ലാവർക്കും അർഹമായത് നൽകണം. അങ്ങനെ കലഹങ്ങളില്ലാതെ, അസ്വസ്ഥതകളില്ലാതെ നാടിനെ മുന്നോട്ടു കൊണ്ടുപോകണം. ആരെയും തോൽപ്പിക്കലാവരുത് ലക്ഷ്യം. നല്ല ഉദ്ദേശമാവണം. പിന്നാക്കവിഭാഗത്തിൽ പെട്ടവർ എന്നല്ല, ഏത് വിഭാഗത്തിൽ പെട്ടവരായാലും അവരുടെ നന്മയിൽ നാം കൂട്ടായി നിൽക്കണം. തിന്മകൾക്കെതിരെയും ഫലപ്രദമായി നമുക്ക് ഇടപെടാനാവണം. 
 ഇനിയും കുറേ ദൂരം നമുക്ക് പോകാനുണ്ട്. ധാരാളം പ്രശ്‌നങ്ങളുണ്ട്. അവയെല്ലാം മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അജണ്ടയുണ്ടാക്കി മുന്നോട്ടു പോകണം. അല്ലാത്തപക്ഷം നേട്ടങ്ങൾ പോലും റിവേഴ്‌സ് ഗീറിലേക്ക് പോകുന്ന സ്ഥിതിയാവും. ഇക്കാണുന്ന പുരോഗതിയെല്ലാം എങ്ങിനെയുണ്ടായി എന്ന് നമ്മൾ ആലോചിക്കണം. നിശ്ചയദാർഢ്യത്തോടു കൂടിയുള്ള ഒരു രാഷ്ട്രീയ മുന്നേറ്റമാണ് അതിനു പിറകിലുള്ളത്. പിന്നാക്ക വിഭാഗത്തിന് വിദ്യഭ്യാസ സ്ഥാപനങ്ങൾ നൽകിയും അവരുടെ അവകാശങ്ങൾക്ക് പടപൊരുതിയും ആ രാഷ്ട്രീയ പ്രസ്ഥാനം അവരോടൊപ്പം നിന്നു. ആ നേട്ടങ്ങളെ പോറലേൽക്കാതെ കാക്കുക എന്നതാണ് ഉമ്മത്തിന്റെ ഉത്തരാവാദിത്തം. ഇവിടെ നമ്മൾ കലഹിച്ചാൽ നേടിയ പുരോഗതിയെല്ലാം ഇല്ലാതെയാവും. അതിനാൽ വ്യക്തമായ അജണ്ടകൾ രൂപപ്പെടുത്തി സമുദായത്തിന്റെ മുന്നേറ്റത്തനായി രംഗത്തുവരണം. 
 നിർഭാഗ്യവശാൽ, നമ്മുടെ നാട്ടിൽ പള്ളികൾ പോലും ചില തർക്കത്തിന്റെ പേരിൽ പൂട്ടിയാൽ എങ്ങനെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാം എന്ന് ഗവേഷണം നടത്തുന്നിടത്തേക്ക് സമുദായവും സംഘടനകളും പോയാൽ ഇതിൽ പരം എന്ത് അധപ്പതനമുണ്ട്. ഒരു പള്ളി പൂട്ടുമ്പോൾ സംഘടന ഏതാകട്ടെ, ഒരു വിശ്വാസിയുടെ ഹൃദയം വേദനിക്കുന്നില്ലെങ്കിൽ എവിടെയാണ് വിശ്വാസത്തിന്റെ കരുത്ത് എന്ന് നാം ഗൗരവമായി ആലോചിക്കണം. നന്മ ചെയ്യാനാണ് നാം ഇവിടെ വന്നിട്ടുള്ളത്. ആ പ്രബോധനം അതിന്റെ യഥാർത്ഥ തലത്തിൽ നിറവേറ്റാൻ നമുക്കാവണം. നന്മയുടെ മാർഗത്തിൽ ജനത്തെ ഉത്തേജിപ്പിക്കുന്ന ഈ കൂട്ടായ്മയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും ഇ.ടി വ്യക്തമാക്കി.
 സാമുദായിക ഐക്യത്തോടൊപ്പം ഇന്ത്യയെ തങ്ങളുടേതു മാത്രമാക്കി മാറ്റാനുള്ള ഫാസിസ്റ്റ് ശക്തികൾക്കെതിരെ കൂടിയുള്ള ഒത്തൊരുമയുടെ  കാഹളമോതാൻ നമുക്കാവണമെന്ന് സമ്മേളനം ഓർമിപ്പിച്ചു. സമുദായ ഐക്യത്തോടൊപ്പം മതേതര ഐക്യം കൂടി ഇന്നിന്റെ അനിവാര്യതയാണെന്നും ഉമ്മത്ത് സെഷനിൽ സംസാരിച്ചവരെല്ലാം ആവശ്യപ്പെട്ടു.
 ഡോ. യു.പി യഹ്‌യാ ഖാൻ അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ, എം.എൽ.എമാരായ പി.കെ ബഷീർ, അഡ്വ. പി.ടി.എ റഹീം, അഹമ്മദ് ദേവർകോവിൽ, സുപ്രിംകോടതിയിലെ അഭിഭാഷകൻ അഡ്വ. ഹാരിസ് വീരാൻ, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുർറഹ്മാൻ, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി, മുസ്‌ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ശുക്കൂർ അൽഖാസിമി, ഐ.എൻ.എൽ നേതാവ് പ്രഫ. എ.പി അബ്ദുൽ വഹാബ്, എം.എസ്.എസ് നേതാവ് എൻജിനീയർ പി മുഹമ്മദ് കോയ, വിഷയാവതാരകൻ ബി.പി.എ ഗഫൂർ, സയ്യിദ് അഷ്‌റഫ് തങ്ങൾ, എം.എം ബഷീർ മദനി, സലീം അസ്്ഹരി, സിറാജ് മദനി പ്രസംഗിച്ചു.

Latest News