കരിപ്പൂർ - മുസ്‌ലിം പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് കരുത്താർജിച്ചുവരുന്നതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ തനിക്കേറെ ചാരിതാർത്ഥ്യമുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിലെ വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇത്രയും വലിയ സദസ്സ് തന്നെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് എനിക്കു ബോധ്യം വന്നുവെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സി.എ ഗുൽസാർ കരിഷ്മ മാലിക് പറഞ്ഞു..
എനിക്കു എന്നെ തന്നെ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമായി കാണാനാണ് ആഗ്രഹം. സദസ്സിൽ നിന്ന് എന്നെ വേദിയിലേക്കെത്തിച്ചത് എന്നിലെ ഊർജമാണ്. ഞാനൊരു ചാർട്ടേഡ് അക്കൗണ്ടന്റായതും അതുതന്നെയാണ്. സ്ത്രീകളെ പിന്നോട്ടു വലിക്കുന്ന നിരവധി കാരണങ്ങൾ നമുക്കിടയിലുണ്ട്.
സാമ്പത്തിക മേഖലയിലെ അസമത്വവും വിവേചനവും അവസാനിക്കപ്പെടണം. തൊഴിൽ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യം ഏറെ കുറഞ്ഞുവരുന്നു. അഞ്ചിലൊരു ഭാഗം മാത്രമെ ഉന്നത വിദ്യഭ്യാസ മേഖലയിലേക്കു വരുന്നുള്ളൂ.
അതിനുള്ള പരിഹാരങ്ങളും നമുക്കു മുന്നിലുണ്ട്. ഉന്നത വിദ്യഭ്യാസമേഖലയിലേക്കു കുതിച്ചുയരുകയും വൈവിധ്യം നിറഞ്ഞ വരുമാന മാർഗങ്ങളും തൊഴിൽ മേഖലകളും നമുക്ക് കണ്ടെത്താൻ കഴിയണമെന്നും അവർ പറഞ്ഞു.
സി ടി ആയിഷ ടിച്ചർ ആമുഖഭാഷണം നടത്തി. വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. നജീബ എം ടി പുസ്തക പരിചയം നടത്തി. സെറീന ഹസീബ് പുസ്തക പ്രകാശനം നടത്തി. ഡോ ജുബൈരിയ അൻവാരിയ്യ പുസ്തകം ഏറ്റുവാങ്ങി. ഷബിന ടീച്ചർ കണ്ണൂർ, ടി വി റംഷിദ ടീച്ചർ, സജ്‌ന പട്ടേൽത്താഴം, റാഫിദ ഖാലിദ്, സഫൂറ തിരുവണ്ണൂർ, സഫല നസീർ, ഖദീജ കൊച്ചി, ജുവൈരിയ്യ ഐക്കരപ്പടി, പാത്തൈക്കുട്ടി ടീച്ചർ, റസിയബി ടീച്ചർ, ഹസനത്ത്, ഫാത്വിമ ചാലിക്കര, അഫീഫ പൂനൂർ, ഫാത്വിമ മുഹമ്മദ് തൃശൂർ, സുബൈദ കല്ലായി, റുഖിയ ടീച്ചർ പൂനൂർ, ശരീഫ ടീച്ചർ ആലപ്പുഴ, ചിന്ന ടീച്ചർ, ഫൗസിയ ദുബൈ, സോഫിയ പുളിക്കൽ, നജ്മ കരുമ്പുലാക്കൽ, ജമീല അസീസ് കണ്മൂർ, ഖമറുന്നിസ ഷാഹുൽ കാസർക്കോട്, സക്കീന വണ്ടൂർ, എൻ വി മറിയം, ആസ്യ മുണ്ടേങ്ങര, ഡോ റംല, ഫാത്തിമ രണ്ടത്താണി, മറിയം ടീച്ചർ കടവത്തൂർ, നെക്‌സി കോട്ടയം, താഹിറ ടീച്ചർ എന്നിവർ സന്നിഹിതരായി. ഷഹനാ ശെറിൻ, നിമ ഫാത്വിമ, ഫെല്ല പി, റഷ, ഹിബ എന്നിവർ ഗാനം അവതരിപ്പിച്ചു.