കൊടുവള്ളിയിൽ വീട്ടുകാരോട് വഴക്കിട്ട് സ്ഥലംവിട്ട 14-കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Read More

(മുക്കം/കുന്ദമംഗലം) കോഴിക്കോട് - കൊടുവള്ളിയിൽ രക്ഷിതാക്കളോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കേപുരയിൽ ടി.കെ അജ്മലാ(24)ണ് അറസ്റ്റിലായത്. 
 കഴിഞ്ഞ വെളളിയാഴ്ച രാവിലെ പതിനൊന്നോടെ രക്ഷിതാക്കളുമായി വഴക്കിട്ടാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇങ്ങിപ്പോയത്. കുന്ദമംഗലം സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ അജ്മൽ മുക്കത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് 14-കാരിയെ കണ്ടെത്തി, പീഡനവിവരം പുറത്തായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ മുക്കത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതായി കുന്ദമംഗലം പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News