Sorry, you need to enable JavaScript to visit this website.

ഡൽഹി പോലീസ് ട്രെയിനിംഗ് സ്‌കൂളിൽ വൻ തീപിടിത്തം; 450 വാഹനങ്ങൾ കത്തിച്ചാമ്പലായി

ന്യൂഡൽഹി - വസീറാബാദിലെ ഡൽഹി പോലീസ് ട്രെയിനിംഗ് സ്‌കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയ 450-ഓളം വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ലെന്നും പുലർച്ചെ 12.30-ഓടെയാണ് സംഭവമെന്നും പോലീസ് പറഞ്ഞു.
  ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്.
 പോലീസ് ട്രെയിനിംഗ് സ്‌കൂളിന്റെ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറേജ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഏകദേശം 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Latest News