Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'നെതന്യാഹു രാജിവെക്കണം'; ഇസ്രായിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ കൂറ്റൻ പ്രതിഷേധം, സംഘർഷം

Read More

തെൽഅവീവ് / ജറൂസലം - ഇസ്രായിൽ സർക്കാറിന്റെ ഭരണപരാജയം തുറന്നുകാട്ടിയും ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതിൽ പ്രതിഷേധിച്ചും പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കു മുമ്പിൽ കൂറ്റൻ പ്രതിഷേധം. ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി വെടിനിർത്തൽ ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു.
 ജറൂസലം അസ്സ സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി പലേടുത്തും ഏറ്റുമുട്ടി. തെൽഅവീവ്, ഹൈഫ, ഐലാത്, ബീർഷെബ എന്നീ നഗരങ്ങളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ കത്തുന്നതായാണ് റിപോർട്ടുകൾ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പലരും കുടുംബസമേതമാണ് പ്രതിഷേധസമരത്തിൽ പങ്കാളികളായത്. നീലയും വെള്ളയും കലർന്ന ഇസ്രായിൽ പതാകയേന്തി 'നെതന്യാഹു രാജിവെച്ച് ജയിലിൽ പോകൂ' എന്നാണ് സമരക്കാർ ആർത്തുവിളിച്ചത്. ഹമാസിന്റെ പ്രത്യാക്രമണം നേരിടുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നാണ് ഇസ്രായിലുകാർ പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ചാനൽ 13 ടി.വിയുടെ അഭിപ്രായ സർവേയനുസരിച്ച് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണ് 76 ശതമാനം പേരുടെയും അഭിപ്രായം. ഫലസ്തീനികൾക്കു നേരെയുള്ള ആക്രമണത്തിനുശേഷം വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടവർ 67 ശതമാനം പേരാണ്. നെതന്യാഹുവിന്റെ യുദ്ധഭ്രാന്തിനെ തുടർന്ന് പതിനായിരത്തോളം നിരപരാധികളായ ഫലസീതിനികളാണ് കൂട്ടക്കുരുതിക്ക് ഇരയായത്.

Latest News