- അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കും
ന്യൂഡൽഹി - ഇന്ത്യ മുന്നണിയുടെ ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചതാണെന്നും 26 പാർട്ടികളുള്ള മുന്നണിയിലെ പിണക്കങ്ങൾ സ്വാഭാവികമാണെന്നും എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
പ്രശ്‌നങ്ങൾ ഉന്നയിച്ചവരോട് കോൺഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ടെന്നും വിശാലമായ കാഴ്ചപ്പാടുകളോടെ വിട്ടുവീഴ്ച മനോഭാവത്തിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മദ്ധ്യപ്രദേശിലും ചത്തീസ്ഗഢിലും കോൺഗ്രസ് അനുകൂല കാറ്റുണ്ട്. തെലുങ്കാനയിലും വലിയ മുന്നേറ്റമുണ്ട്. രാജസ്ഥാൻ സർക്കാരിന്റെ നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിയെന്നും പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുസ്‌ലിം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകാൻ സി.പി.എം മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അത് നല്ല കാര്യമാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ലാ കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമാണ്. സി.പി.എമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.