തിരുവനന്തപുരം - കേരളത്തിൽ ഇന്നും അതിശക്തമായ തുലാമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. തീവ്രത വർധിച്ച മിന്നലും ഉള്ളതിനാൽ അതീവജാഗ്രത വേണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നൽകി. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തെക്കൻ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവർഷം ശക്തമാകുന്നത്. ഉച്ചച്ചൂടിന്റെ മറനീക്കി എത്തുന്ന കാർമേഘങ്ങൾ രാത്രി പുലരുവോളം തെക്കൻ-മലയോര ജില്ലകളെ പ്രകമ്പനം കൊള്ളിക്കാനുള്ള സാധ്യതയുമുണ്ട്. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ തീര-മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.