Sorry, you need to enable JavaScript to visit this website.

'ഫലസ്തീനികൾ നിർബന്ധ കടമ നിറവേറ്റുകയാണ്'; മാനനഷ്ടക്കേസിൽ ലഭിച്ച 3,20,000 ഡോളർ നൽകി ഡോ. സാകിർ നായിക്

Read More

- ഫലസ്തീനികൾക്ക് സ്ഥിരതയും വിജയവുമുണ്ടാകട്ടെയെന്നും ഡോ. സാകിർ നായിക്

ക്വലാലംപൂർ - മാനനഷ്ടക്കേസിൽ കോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളർ (2,66,10,800 രൂപ) ഫലസ്തീന് നൽകി പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ ഡോ. സാകിർ നായിക്. തന്നെ അപകീർത്തിപ്പെടുത്തിയെന്ന സാകിർ നായികിന്റെ പരാതിയിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി രാമസ്വാമിക്കെതിരെ മലേഷ്യൻ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാര തുകയാണ് ഫലസ്തീൻ ജനയ്ക്കായി അദ്ദേഹം സമർപ്പിച്ചത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മലേഷ്യൻ ഹൈക്കോടതി ജഡ്ജി ഹയാത്തുൽ അഖ്മൽ അബ്ദുൽ അസീസിന്റെ വിധി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തുക പിറന്ന മണ്ണിൽ നിലനിൽപ്പിനായി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്കായി നൽകുമെന്ന് ഡോ. സാകിർ നായിക് സമൂഹമാധ്യമത്തിൽ അറിയിച്ചത്. ഇസ്‌ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ മസ്ജിദുൽ അഖ്‌സ സംരക്ഷിക്കുന്നതിൽ സമുദായത്തിനായി ഫലസ്തീനികൾ നിർബന്ധ കടമ നിറവേറ്റുകയാണ്. ഫലസ്തീൻ ചെറുത്തുനിൽപിന് അല്ലാഹു സ്ഥിരതയും വിജയവും നൽകട്ടെ. ഫലസ്തീനിലെ സഹോദരീ സഹോദരൻമാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അടിച്ചമർത്തുന്നവർക്കെതിരെ അവരെ ശക്തിപ്പെടുത്തുകയും രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഏറ്റവും ഉയർന്ന പദവി ലഭിക്കുകയും ചെയ്യട്ടെയെന്നും സാകിർ നായിക് കുറിച്ചു.

Latest News