തിരുവനന്തപുരം - നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിലും മറ്റും ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്.
എന്നാൽ, പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധന ബാധകമല്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, ഐ.ടി മേഖല എന്നിവയിലും നിരക്കുവർധന ബാധിക്കില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രതിമാസം 50 യൂണിറ്റ് വരെ 5 രൂപയും 51-100 യൂണിറ്റിന് 10 രൂപയും നിരക്ക് വർധിപ്പിച്ചു. 101-150 യൂണിറ്റിന് 15 രൂപയും 151-200 യൂണിറ്റിന് 20 രൂപയും 201-250 യൂണിറ്റ് 20 രൂപയുമാണ് വർധിപ്പിച്ചത്.
വ്യവസായ സ്ഥാപനങ്ങളുടെ നിരക്ക് വർധന 1.5 ശതമാനം മുതൽ 3 ശതമാനം വരെയാണ്. കൃഷിക്ക് യൂണിറ്റിന് 20 പൈസ നിരക്ക് കൂട്ടി. സ്‌കൂൾ, കോളജ്, ആശുപത്രി എന്നിവക്ക് 2.5 ശതമാനം നിരക്ക് വർധിപ്പിച്ചു. ഫിക്‌സഡ് ചാർജിലും വർധന വരുത്തി.
നിരക്ക് വർധനവിലൂടെ കെ.എസ്.ഇ.ബി 531 കോടി രൂപയാണ് അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്. വൈദ്യുതി നിരക്ക് യൂണിറ്റിന് 41 പൈസ വരെ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പരമാവധി യൂണിറ്റിന് 20 പൈസക്ക് താഴെയുള്ള വർധനവാണ് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്. നവംബർ ഒന്നു മുതൽ പുതിയ നിരക്കുവർധന പ്രാബല്യത്തിലായെന്നും അധികൃതർ വ്യക്തമാക്കി. 2024 ജൂൺ 30 വരെയായിരിക്കും പുതിയ നിരക്കിന്റെ കാലാവധി. 2022-ലാണ് കേരളം അവസാനമായി വൈദ്യുതി നിരക്കു കൂട്ടിയത്.