തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി സന്ദേശം. പോലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. പോലീസിന്റെ എമർജൻസി സപ്പോർട്ടിങ് നമ്പരായ 112-ലേക്ക് വിളിച്ചായിരുന്നു വധഭീഷണി. 12-കാരനായ സ്‌കൂൾ വിദ്യാർത്ഥിയാണ് ഭീഷണിക്ക് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഫോൺ കോളെത്തിയത്. ഫോണിൽ വിളിച്ചയാൾ ആദ്യം മോശമായി സംസാരിക്കുകയും ശേഷം മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് ആസ്ഥാനത്തുനിന്ന്, വിളിച്ച നമ്പർ മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു. ഭീഷണിക്ക് പിന്നിൽ കൊച്ചി സ്വദേശിയായ ഏഴാംക്ലാസുകാരനാണെന്നും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.