Sorry, you need to enable JavaScript to visit this website.

നടി ലെനക്കെതിരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ  

Read More

കൊച്ചി - ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്ന വ്യാജേന നടി ലെന നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്കെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജ്യൺ രംഗത്ത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്ന നിലയിൽ നടി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ക്ലിനിക്കൽ സൈക്കോളജിയെപ്പറ്റി തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ ഇടവരുത്തുന്നതുമാണെന്ന് സംഘടനാ നേതാക്കൾ പ്രസ്താവനയിൽ ചുണ്ടിക്കാട്ടി. 
 മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നടി ഈയിടെ പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് സംഘടന രംഗത്തുവന്നത്. നടി അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നും ലെനയുടേതായി വന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും സംഘടന വ്യക്തമാക്കി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യാ രജിസ്‌ട്രേഷനോ അവർക്ക് ഇല്ല. അവർ പറയുന്ന അഭിപ്രായങ്ങൾക്ക് ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ല. ലെനയുടെ പ്രസ്താവനകൾക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കോ അസോസിയേഷനോ ഒരു ഉത്തരവാദിത്തവുമില്ല. ക്ലിനിക്കൽ സൈക്കോളജി അടക്കം ഏത് ആരോഗ്യ മേഖലയിലെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നവർ ആ രംഗത്ത് കൃത്യമായ യോഗ്യതയുള്ള യഥാർത്ഥ പ്രൊഫഷണലുകളെ സമീപിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എ ശ്രീലാലും ജനറൽ സെക്രട്ടറി ഡോ. വി ബിജിയും അറിയിച്ചു. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജി രംഗത്തിന്റെ ധാർമികതയും നിലവാരവും ഉയർത്തിപ്പിടിക്കാനാണ് ഇത്തരമൊരു പ്രസ്താവനയെന്നും ഭാരവാഹികൾ വ്യക്തമാക്കി.
  സംവിധായകൻ അൽഫോൻസ് പുത്രന് ഓട്ടിസം സ്‌പെക്ട്രം തിരിച്ചറിഞ്ഞതിനെത്തുടർന്ന് സിനിമാ കരിയർ അവസാനിപ്പിക്കുയാണെന്നു പറഞ്ഞുള്ള സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെയായിരുന്നു ലെന രംഗത്തുവന്നത്. ഇത്തരം അവസ്ഥയിൽ ഉപയോഗിക്കേണ്ട മരുന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ നടി പങ്കുവച്ചിരുന്നു.

Latest News