Sorry, you need to enable JavaScript to visit this website.

ത്രിപുരയും നാഗാലാൻഡും താമര വാഴും, മേഘാലയയിൽ തൂക്കുസഭ; കോൺഗ്രസിനും സി.പി.എമ്മിനും എൻ.പി.എഫിനും വൻ തിരിച്ചടി

Read More

- ത്രിപുരയിൽ ബി.ജെ.പിക്ക് രണ്ടാമൂഴം
- മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും എൻ.പി.പി ഏറ്റവും വലിയ ഒറ്റകക്ഷി
-  മേഘാലയയിലും എൻ.ഡി.എ സഖ്യം അധികാരത്തിലേറുമെന്ന് ബി.ജെ.പി
- ത്രിപുരയിൽ കോൺഗ്രസിന് നേട്ടം, മേഘാലയയിൽ വൻ തിരിച്ചടി, നാഗാലാൻഡിൽ സംപൂജ്യർ

- ത്രിപുരയിലെ ചുവപ്പ് മോഹങ്ങൾക്ക് കനത്ത മങ്ങൽ

അഗർത്തല / ഷില്ലോങ് / കൊഹിമ -  ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നി മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ മൂന്നിടത്തും ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്.
 ത്രിപുരയിൽ ബി.ജെ.പിക്ക് അധികാരത്തുടർച്ച ലഭിച്ചെങ്കിലും മുൻ വർഷത്തെ സീറ്റുകൾ നിലനിർത്താനായില്ല എന്നത് മാറ്റിനിർത്തിയാൽ നാഗാലാൻഡിൽ മൃഗീയ മേൽക്കൈയാണ് ബി.ജെ.പി സഖ്യത്തിനുള്ളത്. എന്നാൽ മേഘാലയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും 25 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻ.പി.പി അധികാരത്തിലേറുമെന്ന സൂചനയാണുള്ളത്. ബി.ജെ.പി എൻ.പി.പിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

 നാഗാലാൻഡിൽ ആകെയുള്ള 60 സീറ്റുകളിൽ 36 സീറ്റുമായാണ് ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേറുന്നത്. ബി.ജെ.പിക്ക് 12ഉം സഖ്യകക്ഷിയായ എൻ.ഡി.പി.പിക്ക് 24ഉം സീറ്റുകളാണ് ഇവിടെ ലഭിച്ചത്. 2018-ലിത് 12ഉം 17ഉം സീറ്റുകളായിരുന്നു. എന്നാൽ 2018-ൽ 26 സീറ്റുണ്ടായിരുന്ന (എൻ.പി.എഫ്) നാഗ പീപ്പിൾസ് ഫ്രണ്ട് ഇത്തവണ വെറും രണ്ട് സീറ്റിലൊതുങ്ങി. 2018-ൽ രണ്ടു സീറ്റുണ്ടായിരുന്ന എൻ.പി.പിക്ക് അഞ്ചു സീറ്റായി സമ്പാദ്യം ഉയർന്നപ്പോൾ സ്വതന്ത്രരും മറ്റു ചെറുപാർട്ടികളും 17 സീറ്റിൽ ലീഡ് ചെയ്യുകയാണ്. 
 നാഗലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോ വൻ ഭൂരിപക്ഷത്തിൽ നോർത്ത് അങ്കാമി മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. നെയ്ഫു റിയോ തന്നെ വീണ്ടും നഗാ മുഖ്യമന്ത്രിയായി തുടരും. ത്യൂ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ഉപമുഖ്യമന്ത്രി യന്തുങ്കോ പാറ്റണും എണ്ണായിരത്തിൽപരം വോട്ടുകൾക്ക് വിജയിച്ചു. ബി.ജെ.പി നാഗാ സംസ്ഥാന പ്രസിഡന്റ് തെംജൻ ഇംന അലോങ്ക്തക്കി മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. 

 60 അംഗ ത്രിപുര നിയമസഭയിൽ 34 സീറ്റുകൾ സ്വന്തമാക്കിയാണ് ബി.ജെ.പി-ഐ.ടി.എഫ്.പി സഖ്യം ഭരണത്തുടർച്ച സാധ്യമാക്കിയത്. 2018-ൽ ബി.ജെ.പി ഇവിടെ 36 സീറ്റുകൾ നേടിയിടത്ത് ഇത്തവണയത് 33ലേക്ക് ഒതുങ്ങിയപ്പോൾ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ട് സീറ്റിൽനിന്ന് ഇത്തവണ ഒറ്റ സീറ്റിലാണ് വിജയിക്കാനായത്. എന്നാൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ കൈപിടിച്ച് സി.പി.എമ്മിന് ത്രിപുരയിൽ പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടാക്കാനായില്ല. സി.പി.എം-കോൺഗ്രസ് സഖ്യത്തിന് 15 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്ന സ്ഥിതിയാണിപ്പോൾ. 20218-ൽ 16 സീറ്റിൽ വിജയിച്ച സി.പി.എമ്മിന് ഇത്തവണ 11 സീറ്റിലേ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും വിജയക്കൊടി പാറിക്കാനായുള്ളൂ. എന്നാൽ സമ്പൂജ്യരായിരുന്ന കോൺഗ്രസിന് സഖ്യത്തിന്റെ ഗുണമുണ്ടായി. നാല് സീറ്റുകളിലാണ് കോൺഗ്രസിന് വെന്നിക്കൊടി പാറിക്കാനായത്. എന്നാൽ, ഗോത്ര വർഗ പാർട്ടിയായ തിപ്ര മോത്ത പാർട്ടിക്ക് കന്നിയങ്കത്തിൽതന്നെ 11 സീറ്റുകളിൽ സാന്നിധ്യമറിയിക്കാനായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ആർക്കും കേവല ഭൂരപിക്ഷം ലഭിക്കാത്ത മേഘാലയയിൽ 25 സീറ്റുകൾ നേടി ഭരണകക്ഷിയായ നാഗാലാൻഡ് പീപ്പ്ൾസ് പാർട്ടി (എൻ.പി.പി) തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 2018-ലിത് 19 സീറ്റായിരുന്നു. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നി പാർട്ടികൾ അഞ്ച് വീതം സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ബി.ജെ.പിക്ക് മൂന്ന് സീറ്റുകളേ നേടാനായുള്ളൂ. ഇവിടെ സഖ്യമില്ലാതെയാണ് ബി.ജെ.പി മത്സരിച്ചതെങ്കിലും എൻ.പി.പിയെ പിന്തുണച്ച് ഭരണത്തിൽ പങ്കാളിയാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രണ്ട് അംഗങ്ങളായിരുന്നു സഭയിൽ ബി.ജെ.പിയ്ക്ക് ഉണ്ടായിരുന്നത്. 2018-ൽ ആറു സീറ്റുണ്ടായിരുന്ന യു.ഡി.പിക്ക് 11 സീറ്റുകളായി നേട്ടം ഉയർത്താനായെങ്കിൽ കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണുണ്ടായത്. 2018ൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് ഇപ്പോൾ വെറും അഞ്ച് സീറ്റിലേക്ക് ക്ഷയിച്ചിരിക്കുകയാണ്. നാഗാലാൻഡിലാവട്ടെ മുൻ തെരഞ്ഞെടുപ്പിലേത് പോലെ ഒരു സീറ്റിൽപോലും അക്കൗണ്ട് തുറപ്പിക്കാനും കോൺഗ്രസിനായില്ല. എന്നാൽ ത്രിപുരയിൽ സി.പി.എമ്മിനൊപ്പം നിന്നതിന്റെ ഗുണം കോൺഗ്രസിന് ഉണ്ടായിതാനും. എന്നാൽ, സി.പി.എമ്മിനത് അനുഭവിക്കാനും സാധിച്ചില്ല.
 

Latest News