തിരുവനന്തപുരം - സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഭക്ഷ്യമന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ എട്ട് മുതൽ 12 വരെയും വൈകുന്നേരം നാലു മുതൽ ഏഴ് വരെയുമാകും റേഷൻ കടകളുടെ പുതിയ പ്രവർത്തന സമയം. ചില സോഫ്റ്റ് വെയർ പ്രശ്‌നങ്ങളെ തുടർന്ന് രാവിലെയും ഉച്ചയ്ക്കുമായി ഷിഫ്റ്റുകളായും നേരത്തെ പ്രവർത്തനം ക്രമീകരിച്ചിരുന്നു. ഇത് മാറ്റിയാണ് പുതിയ സമയക്രമീകരണം.
അതേസമയം, ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാലു വരെ നീട്ടിയതായും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.