Sorry, you need to enable JavaScript to visit this website.

കെ.എസ്.ആർ.ടി.സി ബസ്സിന്റെ അമിത വേഗതയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

(ചടയമംഗലം) കൊല്ലം - കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ചടയമംഗലം എം.സി റോഡിൽ നെട്ടേത്തറക്ക് സമീപത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കിളിമാനൂർ വിദ്യ കോളജിൽ പഠിക്കുന്ന ശിഖ (20), പത്തനംതിട്ട മുസ്‌ലിയാർ കോളജിലെ ബി.ബി.എ വിദ്യാർത്ഥി അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. 
 വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
  റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു. അഭിജിത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
 

Latest News