Sorry, you need to enable JavaScript to visit this website.

തൃശൂരിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവതി അറസ്റ്റിൽ

തൃശൂർ - ചാലക്കുടിയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവതി പിടിയിൽ. ചാലക്കുടി ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി(49)യാണ് അറസ്റ്റിലായത്.
 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ യുവതിയിൽ നിന്ന് പിടികൂടി. ഒന്നിന് അയ്യായിരം രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കു മരുന്നാണിത്. സ്‌കൂട്ടറിന്റെ ഡിക്കിൽ ബാഗിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇതുമായി ബ്യൂട്ടി പാർലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.
  ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ കെ സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽ.എസ്.ഡി സ്റ്റാമ്പുകൾ ബ്യൂട്ടീഷനിൽനിന്ന് പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News