(തിരുവല്ല) പത്തനംതിട്ട - ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരള സർക്കാർ സംഘത്തിൽനിന്ന് കർഷകനെ കാണാതായതിന് പിന്നാലെ സമാനമായ മറ്റൊരു ദുരനുഭവം കൂടി. ഇസ്രയേൽ സന്ദർശിച്ച 26 അംഗ തീർത്ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്നാണ് പരാതി. ഇതിൽ അഞ്ചുപേരും സ്ത്രീകളാണ്.
പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ചാണ് ഇവർ മുങ്ങിയതെന്നാണ് യാത്രയ്ക്കു നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള ക്രൈസ്തവ പുരോഹിതൻ പറയുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.പി അനിൽകാന്തിന് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പത്തനംതിട്ട ജില്ലയിലെ തിരുവല്ല കേന്ദ്രമായുള്ള ഒരു ട്രാവൽ ഏജൻസി മുഖേനയാണ് തീർത്ഥാടക സംഘം ഈ മാസം എട്ടിന് കേരളത്തിൽ നിന്ന് യാത്ര തിരിച്ചത്. ഇസ്രായേലിനൊപ്പം ഈജിപ്ത്, ജോർദ്ദാൻ എന്നിവിടങ്ങളും സന്ദർശനത്തിൽ ഉൾപ്പെടും. ഫെബ്രുവരി 11ന് സംഘം ഇസ്രയേലിൽ എത്തി. തുടർന്ന് 14ന് എൻകരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ വെച്ച് മൂന്നുപേരെ കാണാതായി. പിറ്റേന്ന് പുലർച്ചെ ബെത്‌ലഹേമിലെ ഹോട്ടലിൽ വച്ച് മറ്റ് മൂന്ന് പേരും മുങ്ങുകയായിരുന്നു. ഇതേ തുടർന്ന് ഉടനെ വിവരം ഇസ്രായേൽ പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെയും തുമ്പുണ്ടായിട്ടില്ല. പരാതി ലഭിച്ചുവെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി എംബസി മുഖേന അന്വേഷണത്തിലാണെന്നും ഡി.ജി.പിയുടെ ഓഫീസ് പ്രതികരിച്ചു.