Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമസ്തയെ ലീഗോ പാണക്കാട് കുടുംബമോ തള്ളിപ്പറയില്ല; ഭിന്നത തീർക്കും, വേദി പങ്കിട്ടത് യാദൃശ്ചികം-കുഞ്ഞാലിക്കുട്ടി

മലപ്പുറം - സി.ഐ.സി ജനറൽസെക്രട്ടറി പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയുമായി പാണക്കാട് സാദിഖലി തങ്ങൾ നാദാപുരത്ത് വേദി പങ്കിട്ടത് യാദൃശ്ചികമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്തയെ വെല്ലുവിളിച്ച് അദ്ദേഹം വേദി പങ്കിട്ടുവെന്നത് ദുഷ്പ്രചാരണമാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തോടായി പ്രതികരിച്ചു.
 സമസ്തയുമായി പാർട്ടി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകും. സമസ്തയുടെ തീരുമാനങ്ങളെ മുസ്‌ലിം ലീഗോ പാണക്കാട് കുടുംബമോ തള്ളിപ്പറയില്ല. ഏതെങ്കിലും കാര്യങ്ങളിൽ ഭിന്നത ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കും. മാധ്യമങ്ങൾ ഇക്കാര്യത്തിൽ അനാവശ്യ ചർച്ചകളാണ് നടത്തുന്നതെന്നും ജനം ഇത് പരിഹസിച്ചു തള്ളുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം; ജാമ്യം അനുവദിച്ച് ഹൈക്കോടതി

ലോഹോർ - പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി തുടർ ജാമ്യം അനുവദിച്ചത്. 
 ജസ്റ്റിസ് അലി ബഖർ നജാഫിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് മാർച്ച് മൂന്നു വരെയാണ് പി.ടി.ഐ ചെയർമാൻ കൂടിയായ ഇമ്രാൻ ഖാന് സംരക്ഷിത ജാമ്യം അനുവദിച്ചത്. 
'കഴിഞ്ഞയാഴ്ചയും കേടതിയിൽ ഹാജരാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാലിലെ മുറിവ് ഭേദമാകാൻ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു. കോടതിയെ താൻ എപ്പോഴും ബഹുമാനിക്കുന്നുവെന്നും തന്റെ പാർട്ടിയുടെ പേരിൽ നീതി എന്നതും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു,' 
 നിയമത്തിന് മുമ്പിൽ കീഴടങ്ങിയതിന് ജസ്റ്റിസ് നജാഫി, ഇമ്രാൻ ഖാനെ അഭിനന്ദിച്ചു. പോലീസിനെയും മറ്റേതെങ്കിലും ഏജൻസിയെയും ഇമ്രാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയതായും വിധിയിൽ വ്യക്തമാക്കി.
 മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകത്തിന് ശേഷമാണ് ഇമ്രാൻ ഖാൻ കോടതി മുറിയിലെത്തിയത്. കോടതി പരിസരത്ത് എത്തിയിട്ടും ആരാധകവ്യൂഹത്തിൽനിന്ന് രക്ഷപ്പെട്ട് കോടതി മുറിയിലെത്താൻ ഒരുമണിക്കൂറിലേറെ സമയമാണ് എടുത്തത്. ഇമ്രാനെ പിന്തുണച്ച് മുദ്രാവാക്യം വിളികളുമായി പാർട്ടി അനുകൂലികളുടെ ഒരു ശക്തിപ്രകടന പ്രതീതിയാണ് ഇന്ന് വൈകീട്ടോടെ ലാഹോർ ഹൈക്കോടതി പരിസരത്തുണ്ടായത്. 
 കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഇമ്രാൻ ഖാന്റെ അപേക്ഷ കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.

Latest News