- ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരൽതുമ്പിൽ വിറക്കുകയാണ് സി.പി.എമ്മെന്നും വി.ഡി സതീശൻ
തിരുവനന്തപുരം - എല്ലാ നിലയിലും പ്രതിരോധത്തിലായ സി.പി.എമ്മിന് പറ്റിയ പേരാണ് പാർട്ടി ജാഖയ്ക്ക് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലഹരികള്ളക്കടത്തിൽ സി.പി.എം നേതാക്കൾ, ക്വട്ടേഷൻ സംഘത്തിൽ സി.പി.എം നേതാക്കൾ, സ്വർണക്കള്ളക്കടത്തിൽ സി.പി.എം അനുഭാവികൾ, കള്ളക്കടത്ത് സ്വർണം പൊട്ടിച്ചെടുക്കുന്നതിലും സി.പി.എമ്മിന്റെ ആളുകൾ. കൊലപാതകം നടത്തുന്നതും സ്ത്രീവിരുദ്ധ പ്രചാരണം നടത്തുന്നതും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും സി.പി.എമ്മുകാർ. നാട്ടിൽ കൊള്ളരുതാത്ത എന്ത് നടന്നാലും അതിന്റെയെല്ലാം പുറകിൽ സി.പി.എം ഉണ്ടെന്നും ആ നിലയ്ക്ക് എല്ലാ നിലയിലും പ്രതിരോധത്തിലായ അവർക്കു ചേർന്ന പേരാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരൽതുമ്പിൽ വിറക്കുകയാണ് സി.പി.എം. വിരട്ടുകയാണ്. ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് ഇപ്പോൾ പാർട്ടി താഴെക്കിടയിലെ അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്. ആകാശ് മോന് വിഷമം വന്നാൽ ഏതൊക്കെ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് വിളിച്ചുപറയുമെന്ന പേടിയാണ് അവർക്കുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സി.പി.എമ്മിന്റെ ജീർണത ഇവിടെയും ആരംഭിച്ചിരിക്കുകയാണ്. ബംഗാളിലെ ജീർണത കേരളത്തിൽ തുടർഭരണം കിട്ടിയതോടെ ശക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ സ്വർണക്കള്ളക്കടത്ത് കേസിൽ ജയിലിൽ പോയി. ലൈഫ് മിഷനിൽ കോഴ വാങ്ങിയതിന്റെ പേരിൽ രണ്ടാമതും അകത്തുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.