- ജമാഅത്തിന് മുസ്‌ലിംകളുടെ വാപ്പയാകാൻ കഴിയില്ലെന്നും ജലീൽ
കണ്ണൂർ - ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസുമായി ചർച്ച നടത്തിയത് ഗൗരവതരമാണെന്ന് മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ജനകീയ പ്രതിരോധ ജാഥയിലെ സ്ഥിരാംഗവുമായ ഡോ. കെ.ടി ജലീൽ എം.എൽ.എ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും ആർ.എസ്.എസുമായി രഹസ്യ ചർച്ച നടത്തിയില്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സി.പി.എമ്മിന്റെ ചർച്ച രഹസ്യമായിരുന്നില്ലെന്നും സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ രാഷ്ട്രീയ സംഘർഷം ചർച്ച ചെയ്തതു പോലെയല്ല ജമാഅത്ത് നടത്തിയ ചർച്ചയെന്നുമായിരുന്നു ജലീലിന്റെ മറുപടി. ജമാഅത്തെ ഇസ്‌ലാമി വലിയ ഒച്ചയുണ്ടാക്കുന്ന ചെറിയ ജീവിയാണെന്നും അദ്ദേഹം പരിഹസിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ മുസ്‌ലിംകളിൽ അരശതമാനത്തിന്റെ പിന്തുണയില്ലാത്ത പാർട്ടിയാണ്. ഒച്ചയുണ്ടാക്കുന്നത് ജമാഅത്താണ്. ചെറിയ ജീവിയാണെങ്കിലും വലിയ ഒച്ചയാണ് അവരുടേത്. ഇന്ത്യൻ മുസ്‌ലിംകൾക്ക് എല്ലാ മതനിരപേക്ഷ ശക്തികളുടെയും പിന്തുണ വേണം. സി.പി.എം പിന്തുണ മുസ്‌ലിം സമുദായത്തിന് വേണ്ടെന്ന് പറയാൻ ഇവർക്ക് എങ്ങനെ കഴിയും? ജമാഅത്തിന് മുസ്‌ലിംകളുടെ വാപ്പയാകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഏറ്റവും പ്രബലമായ മുസ്‌ലിം സംഘടന ഇ.കെ സുന്നി വിഭാഗമാണ്. അതുകഴിഞ്ഞാൽ എ.പി സുന്നിയും മുജാഹിദ് സംഘടനകളുമാണ്. ഇവരുമായി ജമാഅത്ത് അജണ്ട ചർച്ച ചെയ്‌തോ? കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനകളുമായി ആശയവിനിമയം നടത്തിയാണോ ജമാഅത്ത്-ആർ.എസ്.എസ് ചർച്ചയിലെ അജണ്ട നിർണയിച്ചതെന്നും ജലീൽ ചോദിച്ചു.