Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ ജീർണ്ണതയ്ക്ക് കാരണം പിണറായി അല്ല; തരൂരിനെ മുഖ്യമന്ത്രി ആക്കിയാൽ സന്തോഷമെന്നും സി.പി ജോൺ

Read More

- എം.വി ഗോവിന്ദൻ വ്യക്തിശുദ്ധിയുള്ള സത്യസന്ധനായ നേതാവാണ്. പക്ഷേ, അദ്ദേഹത്തിന് സി.പി.എമ്മിനെ ശുദ്ധീകരിക്കാനാവുമോ എന്നതിൽ സംശയമുണ്ട്. തടവുജീവിതം കഴിഞ്ഞാണ് അദ്ദേഹം പാർട്ടി സെക്രട്ടറിയായതെന്നും സി.പി.എം എല്ലായ്‌പ്പോഴും ഒരു അർധ ഭീകരപ്പാർട്ടിയാണെന്നും സി.എം.പി ജനറൽസെക്രട്ടറി സി.പി ജോൺ
 
തിരുവനന്തപുരം -
പിണറായി വിജയൻ നല്ലൊരു ഭരണകർത്താവ് അല്ലെങ്കിലും സി.പി.എമ്മിന്റെ ജീർണ്ണതയ്ക്ക് പിന്നിൽ അദ്ദേഹത്തിന്റെ പിഴവല്ലെന്ന് സി.എം.പി നേതാവും യു.ഡി.എഫിന്റെ ബൗദ്ധികമുഖങ്ങളിൽ ഒരാളുമായ സി.പി ജോൺ. സ്റ്റാലിനിസമാണ് സി.പി.എമ്മിന്റെ ജീർണ്ണതയ്ക്ക് മുഖ്യ കാരണമെന്നും സി.പി.എം എല്ലായ്‌പ്പോഴും ഒരു അർധ ഭീകരപ്പാർട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
 താൻ സി.പി.എം വിടാനുള്ള കാരണം എം.വി രാഘവനോടുള്ള വിധേയത്വമല്ല. താനന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനുമായിരുന്നില്ല. എം.വി.ആറിനോട് വലിയ ബഹുമാനമുണ്ടായിരുന്നുവെങ്കിലും എനിക്ക് ഇ.കെ നായനാരോടായിരുന്നു കൂടുതൽ അടുപ്പവും താൽപര്യവും. എന്നാൽ എം.വി ആറിന്റെ രാഷ്ട്രീയ ലൈനാണ് ശരിയെന്ന ബോധ്യത്തെ തുടർന്നാണ് ഞാൻ സി.പി.എം വിട്ട് സ്റ്റാലിനിസ്റ്റ് സ്‌പേസിൽനിന്ന് രക്ഷപ്പെട്ടത്. അന്ന് രണ്ട് സാധ്യതകളാണ് തന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ പൊരുതുക. ഇതിൽ, രണ്ടാമത്തെ ലൈൻ ആണ് തെരഞ്ഞെടുത്തത്. തനിക്ക് മാനസിക സുഖം നല്കിയതും ആ ലൈൻ തന്നെയാണ്. ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനായിരുന്നു അന്ന് എം.വി.ആറിന്റെ ഫസ്റ്റ് ലെഫ്റ്റനന്റ്. എം.വി.ആർ ഫാൻ ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു ഗോവിന്ദൻ. എം.വി.ആറിനെ അതേപടി അനുകരിക്കുകയാണ് ഗോവിന്ദൻ ചെയ്തിരുന്നത്. 
 എം വി ഗോവിന്ദനെയും സുരേഷ് കുറുപ്പിനെയും പി ശശിയേയും പോലെ എം.വി രാഘവനെ ഉപേക്ഷിച്ച് സി.പി.എമ്മിന് മുമ്പിൽ കീഴടങ്ങിയിരുന്നെങ്കിൽ, താൻ ഹൃദയാഘാതം വന്ന് മരിച്ചുപോയെനെ. എം.വി ഗോവിന്ദനൊക്കെ കുറേക്കാലം തടവുകാരെപ്പോലെയാണ് സി.പി.എമ്മിൽ കഴിഞ്ഞത്. സുരേഷ് കുറുപ്പിനെ സി.പി.എം മന്ത്രി പോലുമാക്കിയില്ല. ഞാൻ രാജിവെച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് തോമസ് ഐസക്ക് സി.പി.എമ്മിന്റെ നേതൃനിരയിലേക്ക് ഉയന്നത്. പിണറായി വിജയൻ എം.വി.ആറിന്റെ അടുത്ത അനുയായി ആയിരുന്നെങ്കിലും തീവ്ര ഇടതു ചിന്താഗതിക്കാരനായിരുന്നു. എം.വി.ആർ സി.പി.എം വിട്ടപ്പോൾ കണ്ണൂരിലെ പ്രവർത്തകരെ പാർട്ടിയോട് അടുപ്പിച്ചുനിർത്തിയത് പിണറായി വിജയനാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്വർണ്ണക്കള്ളക്കടത്ത് ആരോപണത്തിൽ മുങ്ങിത്താണ സി.പി.എമ്മിനെ രക്ഷിക്കാൻ എം.വി ഗോവിന്ദന് കഴിയുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഗോവിന്ദൻ വ്യക്തിശുദ്ധിയുള്ള, സത്യസന്ധനായ നേതാവാണ്. പാർട്ടിയെ ശുദ്ധീകരിക്കാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എന്നാൽ അത് ഫലം കാണുമോയെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
 കോൺഗ്രസ് നേതാവ് ശശി തരൂരിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നു പറഞ്ഞു. അദ്ദേഹത്തെ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചാൽ സ്വാഗതം ചെയ്യും. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. സി.എം.പിയോട് അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും മറ്റൊരാളുടെ അടുക്കളയിൽ ആരും എത്തിനോക്കരുതെന്നും സി.പി ജോൺ വ്യക്തമാക്കി.
 കോൺഗ്രസ് പ്രതിപക്ഷ സ്ഥലത്ത് സുഖമായി ഇരിക്കാൻ തുടങ്ങരുത്. ഒരാൾ ജയിക്കാൻ വേണ്ടി പോരാടുന്നില്ലെങ്കിൽ പിന്നെ ഒരു സാധ്യതയുമില്ല. കോൺഗ്രസ് കൂടുതൽ ശ്രദ്ധയോടെ സഖ്യം കളിക്കണം. കേരള കോൺഗ്രസിനെ യു.ഡി.എഫ് വിടാൻ അനുവദിക്കരുതായിരുന്നു. മറുവശത്ത്, സി.പി.എമ്മും പിണറായി വിജയനും ഒരേ ചീട്ടുകളിയാണ് വളരെ സമർത്ഥമായി കളിക്കുന്നത്. ശത്രുവിനെ നന്നായി അറിയാൻ ഞാൻ യു.ഡി.എഫിനോട് അഭ്യർത്ഥിക്കുന്നു. യു.ഡി.എഫിന്റെ ദൗർബല്യം കൊണ്ടാണ് രണ്ടാമതും പിണറായിക്ക് അധികാരത്തിൽ എത്താനായതെന്നും ഇനി ഒരു ആട്ടിൻകുട്ടിയെയും ചെന്നായ പിടിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Latest News