തൃശൂർ - കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ (25) ആണ് മരിച്ചത്. മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്.
ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാർ പലതവണ മറിഞ്ഞ് പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽ പള്ളുരുത്തി സ്വദേശി നിസാമിന് (24) ഗുരുതര പരുക്കേറ്റു. പള്ളുരുത്തി സ്വദേശിയായ സഫർ, കമ്പനി മീറ്റിംഗിനായി ബംഗളൂരുവിൽ പോയപ്പോൾ സുഹൃത്തുക്കളായ അർജുൻ ബാബു, നിസാം, ജിബിൻ, ഉണ്ണികൃഷ്ണൻ, പ്രദീപ് എന്നിവർ കൂടെ പോകുകയായിരുന്നു.
മരിച്ച അർജുൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള നിസാം കൊച്ചിയിലെ തുണിക്കടയിൽ ജീവനക്കാരനാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)