Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഉവൈസിയുടെ വസതിക്കുനേരെ കല്ലേറ്; ആക്രമണം അതീവ സുരക്ഷാ മേഖലയില്‍

ന്യൂദല്‍ഹി- ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ദല്‍ഹിയിലെ വീട് ആക്രമിച്ചു.  
ഞായറാഴ്ച വൈകുന്നേരമാണ് ദേശീയ തലസ്ഥാനത്തെ തന്റെ വസതി അജ്ഞാതര്‍ ആക്രമിച്ചതെന്ന് ഉവൈസി പറഞ്ഞു. തകര്‍ന്ന ജനലുകളും കല്ലുകളും കാണിക്കുന്ന ആക്രമണത്തിന്റെ വീഡിയോകളും ഫോട്ടോകളും എഐഎംഐഎം നേതാവ് പോസ്റ്റ് ചെയ്തു. ന്യൂദല്‍ഹിയിലെ അശോക റോഡ് ഏരിയയിലെ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റുമാണ് കല്ലുകളും മറ്റും.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായതെന്ന് ഉവൈസി പറഞ്ഞു. 2014ന് ശേഷം ഇത്തരത്തില്‍ നാലാമത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടക്കുമ്പോള്‍ താന്‍ ജയ്പൂരിലായിരുന്നുവെന്നും വീട്ടുജോലിക്കാരന്‍ തന്നെ ആക്രമണ വിവരം അറിയിച്ചെന്നും ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയായ ഉവൈസി ട്വീറ്റ് ചെയ്തു. അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന സുരക്ഷാ മേഖലയെന്ന് പറയുന്ന സ്ഥലത്താണ് ഇത് സംഭവിച്ചതെന്നത് ആശങ്കാജനകമാണ്. പരാതി നല്‍കിയതിനുശേഷം പോലീസ്  എന്റെ വസതിയില്‍ എത്തിയതായും ഉവൈസി ട്വീറ്റ് ചെയ്തു.
ഇത് സംബന്ധിച്ച് ഉവൈസി പരാതി നല്‍കിയെന്നും അഡീഷണല്‍ ഡിസിപി അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക വസതിയില്‍ നിന്ന് ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചു.
ദ്വിദിന സന്ദര്‍ശനത്തിനായി രാജസ്ഥാനില്‍ എത്തിയ ഉവൈസി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News