Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണികളായ വിദ്യാര്‍ഥിനികളെ പുറത്താക്കില്ല; തായ്‌ലന്‍ഡില്‍ പുതിയ നിയമം

ബാങ്കോക്ക്- സ്‌കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നും  ഗര്‍ഭിണികളായ വിദ്യാര്‍ഥിനികളെ പുറത്താക്കുന്നത് വിലക്കി  തായ്‌ലന്‍ഡ് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമം റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച  രേഖയില്‍ വിദ്യാഭ്യാസ മന്ത്രി ട്രീനുച്ച് തിന്‍തോംഗും ഉന്നത വിദ്യാഭ്യാസ മന്ത്രി അനക് ലോതാമറ്റാസും സംയുക്തമായി ഒപ്പുവെച്ചു.
പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികളെ പുറത്താക്കാനോ അവരുടെ ഇഷ്ടമില്ലാതെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനോ അനുവാദമില്ല.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് നടപടിയെന്ന് നിയമത്തില്‍ പറയുന്നു.
സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ എല്ലാ തലങ്ങളിലും ഈ നിയമം പ്രാബല്യത്തിലായി.
അതേസമയം, കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണം കുറയ്ക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ തുടരും. ഇടക്കാലത്ത് കൗമാരപ്രായക്കാരുടെ ഗര്‍ഭധാരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News