ന്യൂദല്‍ഹി- ദല്‍ഹിയില്‍ ക്ഷേത്രത്തിനു സമീപം പശു കശാപ്പ് നടത്തിയെന്ന് ആരോപിച്ച് 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ദല്‍ഹിയിലെ ഗുലാബി ബാഗ് പ്രദേശത്താണ് സംഭവം.
ഗുലാബി ബാഗിലെ റോഷ്‌നാര അണ്ടര്‍പാസിനു സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് പശുകശാപ്പ് നടത്തിയെന്നാണ് പോലീസിനു ലഭിച്ച വിവരം. പശുവിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച പോലീസ് അവ സര്‍ക്കാര്‍ മൃഗാശുപത്രിയിലേക്ക് അയച്ചു.
ദല്‍ഹി മൃഗസംരക്ഷണ നിയമവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമവും അനുസരിച്ചാണ് യുവാവിനെതിരെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ബാബര്‍പുരിലെ ജനതാ മജ്ദൂര്‍ കോളനി സ്വദേശി അഫ്താബ് അഹ്മദ് എന്ന ലുക്മാനാണ് അറസ്റ്റിലായത്.
വിവിധ സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നതിനുവേണ്ടിയാണ് അക്രം, സലീം, മഹ്‌റൂഫ്, അല്‍തമസ് എന്നിവരോടൊപ്പം കശാപ്പ് നടത്തിയതെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. വഴിയില്‍ കണ്ട പശുവിനെ പിടിച്ചുകൊണ്ടുവന്ാണ് ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള സ്ഥലത്ത് കശാപ്പ് നടത്തിയതെന്നും പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)