കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ പോലീസിന് ഇരട്ടത്താപ്പ് നയം. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇന്ന് നടന്ന പരിപാടിയിലാണ് പോലീസ് കറുത്ത വസ്ത്രത്തോട് ഇരട്ട സമീപനം സ്വീകരിച്ചത്.
കറുത്ത മാസ്‌ക് ധരിച്ച വിദ്യാർത്ഥികളോട് പോലും അത് അഴിപ്പിച്ച പോലീസ്, ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ അഡ്വ. പി.എ മുഹമ്മദ് റിയാസിന് അത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാക്കിയില്ല. മന്ത്രി മുഹമ്മദ് റിയാസ് കറുത്ത വസ്ത്രം ധരിച്ച് പിണറായിയുടെ തൊട്ടടുത്ത് തന്നെ ഇരുന്നെങ്കിലും അത് പോലീസ് കണ്ട ഭാവം നടിച്ചില്ല. എന്നാൽ, കറുത്ത മാസ്‌ക് ധരിച്ചെത്തിയ ഒരുത്തനെയും പോലീസ് വെറുതെ വിട്ടില്ല. തിരഞ്ഞുപിടിച്ച് അഴിപ്പിക്കാൻ മത്സരിക്കുന്ന കാഴ്ചയായിരുന്നു.
അപ്പോഴും കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്ന് ന്യായീകരിക്കാനും പോലീസ് മറന്നില്ല. പ്രതിഷേധത്തിന്റെ രീതിയിൽ ഇവ അണിഞ്ഞ് വരരുതെന്ന് വിദ്യാർത്ഥികളോട് നിർദേശിക്കുകയാണ് ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നീക്കമെന്നും പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)