കണ്ണൂർ / മംഗ്ലൂർ - കണ്ണൂർ പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈക്കും ഉൾപ്പെടെ വെട്ടേറ്റ ഷിയാസ് മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഉടനെ പരിയാരം പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസെത്തൻ വൈകിയതായി ആക്ഷേപമുണ്ട്. അതിനിടെ, ഷിയാസ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇസ്രായേലിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ ഫോൺ: 'സുരക്ഷിതനാണ്, അന്വേഷിക്കേണ്ട'
കണ്ണൂർ / തിരുവനന്തപുരം - കേരളത്തിൽനിന്നും കൃഷി പഠിക്കാൻ ഇസ്രായേലിലേക്കു പോയ സംഘത്തിൽനിന്ന് കാണാതായ കണ്ണൂർ സ്വദേശി കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് വിവരം. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജു കുര്യൻ (48) ഭാര്യയെ വിളിച്ച് അറിയിച്ചതായാണ് വിവരം.
ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദും പ്രതികരിച്ചു. ഇന്ത്യൻ എംബസിയിലും പോലീസിലും പരാതി നൽകിയതായും മന്ത്രി അറിയിച്ചു.
ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകുമാറും ഈ മാസം 12-നാണ് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. തുടർന്ന് ഇന്ത്യൻ എംബസിയിലും ഇസ്രായേൽ പോലീസിലും പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് പരാതി നൽകിയെങ്കിലും താമസിച്ച സ്ഥലങ്ങളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ബിജു കുര്യനെ കൂടാതെയാണ് കേരള സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്.