Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാതാപിതാക്കളെ നോക്കാൻ നേരമില്ല; മരണാനന്തരം സ്വത്തിനായി പറന്നെത്തിയ മക്കൾക്ക് പണി കിട്ടി! വിൽപത്രത്തിൽ ഔട്ട്

ഗാന്ധിനഗർ - രോഗവും പ്രായത്തിന്റെ അവശതകളുമായി നാട്ടിൽ നട്ടം തിരിഞ്ഞപ്പോൾ തിരിഞ്ഞുനോക്കാതെ, വിദേശ പണത്തിന്റെ പളപളപ്പിൽ മതിമറന്ന മക്കൾക്ക് പണി കൊടുത്ത് മാതാപിതാക്കൾ. അച്ഛനും അമ്മയും മരിച്ചപ്പോൾ പോലും ഒരുനോക്ക് കാണാൻ എത്താതിരുന്ന മക്കൾ മരണാനന്തരം സ്വത്തുക്കളുടെ ഓഹരിക്കും വിൽപ്പനയ്ക്കുമായി നാട്ടിലെത്തിയപ്പാഴാണ് എട്ടിന്റെ പണി കിട്ടിയ കാര്യം അറിഞ്ഞത്. കോടികളുടെ ആസ്തികളെല്ലാം തങ്ങളെ നോക്കിയവർക്കും ട്രസ്റ്റിനും എഴുതിവെച്ചു പിതാവ്. ഇതേ തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ് മക്കൾ.
 ഗുജറാത്തിലാണ് സംഭവം. ആദായനികുതി ഓഫീസിലെ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥ ദമ്പതികൾ അഹമ്മദാബാദിലെ സാറ്റലൈറ്റ് ഏരിയയിലാണ് താമസിച്ചിരുന്നത്. ഇവരുടെ രണ്ട് ആൺ മക്കളും യു.കെയിൽ സ്ഥിരതാമസമായിരുന്നു. അച്ഛനും അമ്മയും ഇടയ്ക്കിടെ മക്കളെ വിളിച്ച് വരാൻ ആവശ്യപ്പെടുമായിരുന്നു. എന്നാൽ അവർക്കു സാധിച്ചിരുന്നില്ല. 
 2018-ൽ അമ്മ വൃക്കരോഗിയായി. തുടർന്ന് അച്ഛൻ തന്റെ രണ്ട് മക്കളോടും അമ്മയെ വന്നു കണ്ട് പോകണമെന്നാവശ്യപ്പെട്ടു. അപ്പോഴും മക്കൾ അതിന് ചെവി കൊടുത്തില്ല. തുടർന്ന് അച്ഛൻ അമ്മയുടെ അവസാന ആഗ്രഹം പറഞ്ഞ് പല പ്രാവശ്യം വിളിച്ചു. കൂട്ടാക്കിയില്ല ഇരുവരും. അവസാനം, നിരന്തരം വിളിച്ചതോടെ അവർ അച്ഛന്റെ കോൾ പോലും എടുക്കാത്ത സ്ഥിതിയായി. 2019-ൽ മക്കളെ കാണാനാകാതെ അമ്മ മനം നൊന്ത് ഈ ലോകത്തോട് വിടപറഞ്ഞു. അമ്മയുടെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ അച്ഛൻ മക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിനും അവർ എത്തിയില്ല. ഇതിനു പിന്നാലെ തന്റെ കോടിക്കണക്കിന് രൂപ വിലവരുന്ന ബംഗ്ലാവിന്റെയും, സിജി റോഡിലെ ഓഫീസിന്റെയും ചുമതല തങ്ങളെ ഇക്കാലമത്രയും നോക്കിയ സുഹൃത്തിന്റെ മകൻ കിഷോറിന് നൽകാൻ അച്ഛൻ എഴുതി നല്കി. ഒപ്പം, തന്റെ മരണശേഷം തങ്ങളുടെ എല്ലാ സ്വത്തുക്കളും ഒരു ട്രസ്റ്റിന് ലഭിക്കുംവിധം വിൽപത്രവും തയ്യാറാക്കി അച്ഛൻ. പണവും ആഭരണങ്ങളും പരിചരിച്ച കിഷോറിന് സമ്മാനിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News