മോസ്‌കോ - വിമാനത്തിനുള്ളിൽ മേൽവസ്ത്രമുരിഞ്ഞ് പുകവലിച്ച് യുവതി. അർധധനഗ്‌നയായ റഷ്യൻ യാത്രക്കാരി കോക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാനും ശ്രമിച്ചു. ഇത് തടഞ്ഞതിന് ക്യാബിൻ ക്രൂവിനെ യുവതി കടിച്ചതായും പരാതിയുണ്ട്. സ്റ്റാവ്‌റോപോളിൽനിന്ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
അൻഷെലിക മോസ്‌ക്വിറ്റിന എന്ന പേരുള്ള ഈ യുവതി വിമാനത്തിലെ ടോയ്‌ലറ്റിൽ കയറി സിഗരറ്റ് വലിച്ചതായും കണ്ടെത്തി. ഈ സമയത്ത് വിമാനം പെട്ടെന്ന് അതിശക്തമായി ആടിയുലഞ്ഞതായും പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ പുകവലിക്കുമെന്നും എന്നെ കൊല്ലൂവെന്നുമായിരുന്നു മറുപടിയെന്ന് എയർ ക്രു പറഞ്ഞു. പിന്നാലെ ഇവർ മേൽവസ്ത്രമുരിഞ്ഞ് വിമാനത്തിലൂടെ നടക്കുകയായിരുന്നു. അർധ നഗ്‌നയായ ഇവരോട് സീറ്റിലിരിക്കാനും വസ്ത്രം ധരിക്കാനും മറ്റ് യാത്രക്കാരും വിമാനജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇതിനിടയിൽ ഒരു ക്രൂ അംഗം യുവതിയെ ശകാരിക്കുകയും അവർ വിമാനത്തിന്റെ നിയമങ്ങൾ ലംഘിക്കുകയാണെന്ന് മുന്നറിയിപ്പ് നല്കുകയുമുണ്ടായി. വിമാനത്തിൽ കുട്ടികളുണ്ടെന്നും അവരോടുള്ള ബഹുമാനമെങ്കിലും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. ഒരു ജീവനക്കാരി യുവതിയുടെ ശരീരം പുതപ്പ് കൊണ്ട് മൂടാൻ ശ്രമിക്കുന്നതും യാത്രക്കാർ പുറത്തുവിട്ട വീഡിയോയിൽ കാണാം. എന്നാൽ, പുതപ്പ് ധരിക്കാൻ ഇവർ കൂട്ടാക്കിയില്ല. ഇതിനിടെയാണ് കോക്പിറ്റിലേക്ക് പോകാൻ യുവതി വാശിപിടിച്ചത്.
'നിങ്ങൾ തന്നെ കൊന്നാലും താൻ സിഗരറ്റ് വലിക്കുമെന്ന്' യുവതി പറയുന്നത് വീഡിയോയിലുണ്ട്. എത്ര പറഞ്ഞിട്ടും ഇവർ ശാന്തയാകാത്തതിനെ തുടർന്ന് ക്രൂ അംഗങ്ങൾ ഒരു വയറെടുത്ത് കെട്ടിയിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മോസ്‌കോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.